അതിര്‍ത്തിയില്‍ ചൈനയുടെ സേനാസാന്നിധ്യം വര്‍ധിക്കുന്നു |
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത് ഇന്ത്യന്‍ അധികൃതരില്‍ ആശങ്ക വളര്‍ത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ചൈനയുടെ നീക്കം നിരീക്ഷിക്കുന്നുണ്ട്. ലഡാക്ക് മേഖലയില്‍ അതിര്‍ത്തിരേഖയ്‌ക്കു (ലൈന്‍ ഓഫ് ആക്‌ച്വല്‍ കണ്‍ട്രോള്‍) സമീപം റോഡ് നിര്‍മിക്കുന്നതിനായി ചൈന മൂന്നാഴ്‌ച മുമ്പ് ഒരു ബുള്‍ഡോസര്‍ കൊണ്ടുവന്നിരുന്നു. നിയന്ത്രണരേഖയ്‌ക്കു സമീപത്തുനിന്ന് ഈ യന്ത്രം മാറ്റണമെന്ന് ഇന്ത്യന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാലുദിവസത്തിനുശേഷമാണ് ബുള്‍ഡോസര്‍ മാറ്റാന്‍ ചൈന തയാറായത്. ബുള്‍ഡോസര്‍ മാറ്റാന്‍ ഇത്രയും താമസമെടുത്ത ചൈനയുടെ നടപടി അസാധാരണമാണെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്‌ഥന്‍ പറഞ്ഞു. ഇതോടൊപ്പം അതിര്‍ത്തിയില്‍ വര്‍ധിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സാന്നിധ്യവും നിരീക്ഷണത്തിലാണെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ ഇരുവശത്തും സൈനികരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ലഡാക്ക് മേഖലയിലെ ഡെസ്‌പാങ്, ഡെംചോക്, പങോങ് പ്രദേശങ്ങളിലാണ് കഴിഞ്ഞയാഴ്‌ചകളില്‍ സൈനികര്‍ സമാധാനപരമായി മുഖാമുഖം വന്നത്. ഈ വേനലില്‍ ഇരുവിഭാഗത്തെയും സൈനികര്‍ ആറുതവണയങ്കിലും മുഖാമുഖം വന്നു. ചൈനീസ് ഭാഗത്തുനിന്ന് ആക്രമണോത്സുകമായ സമീപനമാണ് ഉണ്ടാകുന്നത്. സൈനികരുടെ പട്രോളിംഗ് സംഘങ്ങള്‍ മുഖാമുഖം എത്തുന്നതു ചൈനീസ് പട്ടാളത്തെയും വിഹ്വലരാക്കുന്നുണ്ടെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. ( mangalam) |
Monday, September 27, 2010
National Security --
Subscribe to:
Post Comments (Atom)
No comments:
Post a Comment