മ്യാന്‍മാറില്‍ എണ്ണ പൈപ്പ് ലൈന്‍ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു
Posted on: 25 Oct 2010
യാങ്കൂണ്‍: മധ്യമ്യാന്‍മാറിലുണ്ടായ എണ്ണ പൈപ്പ് ലൈന്‍ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 100 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചോര്‍ച്ചയുണ്ടായിരുന്ന പൈപ്പ് ലൈനില്‍നിന്ന് എണ്ണ ശേഖരിക്കാനെത്തിയ ഗ്രാമവാസികളാണ് മരിച്ചവരേറെയും. എണ്ണ ശേഖരിക്കുന്നതിനിടെയാണ് സ്‌ഫോടനവും തീപ്പിടുത്തവുമുണ്ടായത്.
കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ പ്രാദേശിക ഭരണകൂടം വിസമ്മതിച്ചു. അപകടത്തെതുടര്‍ന്ന് 32 കിലോമീറ്ററോളംവരുന്ന പൈപ്പ് ലൈന്‍ അടച്ചിട്ടിരിക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ പ്രാദേശിക ഭരണകൂടം വിസമ്മതിച്ചു. അപകടത്തെതുടര്‍ന്ന് 32 കിലോമീറ്ററോളംവരുന്ന പൈപ്പ് ലൈന്‍ അടച്ചിട്ടിരിക്കുകയാണ്.
======================================================
No comments:
Post a Comment