Monday, October 25, 2010

ഇതാണ് നമ്മുടെ ജനാധിപത്യം !

മുന്‍ എം.പി കെ.എസ്.മനോജിന് വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല

Posted on: 25 Oct 2010

ആലപ്പുഴ: കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ സി.പി.എം സ്വതന്ത്ര എം.പി ഡോ. കെ.എസ് മനോജിന് വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല. ആലപ്പുഴ നഗരസഭ മംഗലം വാര്‍ഡിലെ ബൂത്തില്‍ വോട്ടുചെയ്യാന്‍ എത്തിയപ്പോഴാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കംചെയ്ത വിവരം അദ്ദേഹം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് അദ്ദേഹം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

ആശയപരമായ ഭിന്നതയുള്ളവരെ ആശയപരമായിത്തന്നെ നേരിടാനുള്ള സഹിഷ്ണുത സി.പി.എമ്മിന് ഇല്ലാത്തതിന്റെ തെളിവാണ് സംഭവമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുക യാണെന്ന് അദ്ദേഹം ആരോപിച്ചു. ഡോ. കെ.എസ് മനോജിന്റെ മാതാവിനും ഇന്ന് വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല.
------മാതൃഭുമി

============================================

No comments:

Post a Comment