കള്ളനോട്ടുകളുമായി പിടിയിലായ വിദേശപൗരത്വമുള്ള മലയാളി യുവതി റിമാന്‍ഡില്‍
Published on Wednesday, October 27, 2010 - 10:47 PM GMT
============================================
തിരുവനന്തപുരം: 500 രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ മലേഷ്യന്‍ പൗരത്വമുള്ള മലയാളി യുവതിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എ.എം. ബഷീര്‍ റിമാന്‍ഡ് ചെയ്തു. 500 രൂപയുടെ എട്ട് കള്ളനോട്ടുകളാണ് മലേഷ്യന്‍ പൗരത്വമുള്ള ജയമലര്‍ സദാശിവനില്‍നിന്ന് പൊലീസ് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് കോട്ടയ്ക്കകത്തെ ഒരു സ്വകാര്യ ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍നിന്ന് തുണിത്തരങ്ങള്‍ വാങ്ങിയശേഷം നല്‍കിയ തുകയില്‍ ഒരു നോട്ട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കടക്കാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തതില്‍ ഇവര്‍ താമസിക്കുന്ന ആറ്റിപ്ര കരിമണല്‍ ജെ.എസ്. നിവാസില്‍നിന്ന് 500 രൂപയുടെ ഏഴ് കള്ളനോട്ട് കണ്ടെത്തി. ഒരു സ്വകാര്യ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തില്‍നിന്ന് മലേഷ്യന്‍ ഡോളര്‍ കൈമാറി വാങ്ങിയ നോട്ടുകളാണ് ഇവയെന്ന് യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നവംബര്‍ പത്ത് വരെയാണ് റിമാന്‍ഡ്.
========================================================== . .. .
No comments:
Post a Comment