Wednesday, October 27, 2010

ബഹിരാകാശ ടൂറിസം മാസങ്ങള്‍ക്കകം

ക്വാലാലംപൂര്‍:  വരുന്ന 18 മാസത്തിനകം ബഹിരാകാശ ടൂറിസം സാധ്യമാകുമെന്ന് കോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. ശൂന്യാകാശത്ത് സ്ഥാപിക്കുന്ന ഹോട്ടലുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും  ബ്രാന്‍സണ്‍ അറിയിച്ചു. 200,000 യു.എസ് ഡോളറാണ് ബഹിരാകാശ ടൂറിസത്തിന്റെ ചെലവെന്ന് റിച്ചാര്‍ഡ് അറിയിച്ചു. ആറു പേരെ ഉള്‍ക്കൊള്ളുന്ന ബഹിരാകാശ വാഹനത്തില്‍ ആദ്യത്തെ യാത്രക്കായി ഇപ്പോള്‍ത്തന്നെ 330 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 450 ലക്ഷം യു.എസ് ഡോളര്‍ ഇവരില്‍നിന്ന് സംഭരിക്കുകയും ചെയ്തു. 'വെര്‍ജിന്‍ ഗാലക്റ്റിക്' എന്നാണ് ആദ്യ ബഹിരകാശ ടൂറിസത്തിന്റെ ഓമനപ്പേര്. .
======================================================

No comments:

Post a Comment