കല്‍പ്പറ്റ: ചികിത്സയുടെ മറവില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ 'സിദ്ധനെ' പോലീസ് അറസ്‌റ്റു ചെയ്‌തു. പടിഞ്ഞാറത്തറ കുപ്പാടിത്തറ പാണ്ടന്‍കോട് ആലഞ്ചേരി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അന്‍വര്‍ സാദത്തി (32)നെയാണു പടിഞ്ഞാറത്തറ പൊലീസ് അറസ്‌റ്റു ചെയ്‌തത്. അതിക്രമത്തിനിരയായ യുവതിയും ഭര്‍ത്താവും ബന്ധുക്കളും കുപ്പാടിത്തറയിലെത്തി ബഹളംവച്ചതിനെ തുടര്‍ന്നാണ് അന്‍വര്‍ സാദത്തിനെ അറസ്‌റ്റു ചെയ്‌ത്. യുവതിയേയും ബന്ധുക്കളേയും അന്‍വര്‍ സാദത്തിന്റെ കുട്ടാളികള്‍ മര്‍ദിച്ചതായും പരാതിയുണ്ട്. വയറിനു ചവിട്ടേറ്റ യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ചയാണു പരാതിക്കാധാരമായ സംഭവം. നാദാപുരം സ്വദേശിനിയും സഹോദരിയുമാണ് അന്‍വര്‍ സാദത്തിനെ കാണാന്‍ എത്തിയത്. യുവതിയെ ഒറ്റയ്‌ക്കാണ് സിദ്ധന്‍ മുറിയിലേക്കു വിളിപ്പിച്ചത്.
തലവേദനയാണെന്നു പറഞ്ഞപ്പോള്‍ 'സിദ്ധന്‍' ശരീരത്തില്‍ തടവിയെന്നും അപമര്യാദയായി പൊരുമാറിയെന്നും യുവതി പോലീസിനോടു പറഞ്ഞു. ഈ വിവരം പുറത്തുപറയരുതെന്നും ഇനിയും വരണമെന്നും ഉപദേശിച്ചാണു 'സിദ്ധന്‍' യുവതിയെ മടക്കിയയച്ചത്. സംഭവം യുവതി ഭര്‍ത്താവിനോടു പറഞ്ഞതിനെത്തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും നാട്ടുകാരും ഇന്നലെ രാവിലെ പാണ്ടന്‍കോട് എത്തി. എന്നാല്‍, അന്‍വര്‍ സാദത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നവര്‍ നാദാപുരം സ്വദേശികളെ നേരിട്ടതോടെ സംഘര്‍ഷമായി. അടിപിടിക്കിടെ അന്‍വറിന്റെ കൂട്ടാളികളിലൊരാള്‍ യുവതിയുടെ വയറില്‍ ചവിട്ടിയെന്നു ബന്ധുക്കള്‍ പറഞ്ഞു. വിവരമറിഞ്ഞ് പടിഞ്ഞാറത്തറ പോലീസ് സ്‌ഥലത്തെത്തി അന്‍വറിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്‌തു. (mangalam)
| ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു |
|
പാമ്പാടി: സാമ്പത്തിക ഇടപാടുകളുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു മുന്‍ പാസ്‌റ്റര്‍ ആസിഡ് ഒഴിച്ചു പൊള്ളലേല്‍പ്പിച്ച വീട്ടമ്മ മരിച്ചു. വയനാട് മാനന്തവാടി പൂഴിപ്പറമ്പില്‍ ഷീല (39)യാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഷീല വാടകയ്‌ക്കു താമസിച്ചിരുന്ന പാമ്പാടി ചേന്നംപള്ളിക്കു സമീപമുളള വീട്ടില്‍ കഴിഞ്ഞ നാലിനു രാവിലെ എത്തിയ മുന്‍ പാസ്‌റ്റര്‍ മാമ്മൂട് ബഥേല്‍ രാജന്‍ സി. ജോര്‍ജ് അവരുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മൂന്നാംദിവസം കോട്ടയം കോടതിയില്‍ കീഴടങ്ങാനെത്തിയ രാജനെ അവിടെവച്ചാണു പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഷീലയും രാജനും നല്‍കിയ മൊഴികളില്‍ പരസ്‌പരവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഷീലയുടെ മരണം. ഗുരുതരമായി പരുക്കേറ്റു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷീലയെ ബന്ധുക്കളുടെ സൗകര്യാര്‍ഥമാണു കോഴിക്കോട്ടേക്കു മാറ്റിയത്.
രാജന്‍ മാരുതി വാനില്‍ കൊണ്ടുന്ന ആസിഡ് ബക്കറ്റിലൊഴിച്ചാണ് മകനുമൊന്നിച്ച് ടി.വി. കണ്ടുകൊണ്ടിരുന്ന ഷീലയുടെ ദേഹത്ത് ഒഴിച്ചത്. മജിസ്‌ട്രേട്ട് ആശുപത്രിയില്‍ എത്തി ഷീലയുടെ മൊഴിയെടുത്തിരുന്നു. തന്റെ പേരിലുണ്ടായിരുന്ന സ്‌ഥലം വിറ്റ് രാജന്‍ പണമെടുത്തെന്നായിരുന്നു ഷീലയുടെ മൊഴി. എന്നാല്‍ തന്റെ ലക്ഷക്കണക്കിനു രൂപ ഷീല കൈക്കലാക്കിയെന്നാണു രാജന്‍ മൊഴി നല്‍കിയത്.
ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ രാജന്റെ ഗള്‍ഫിലുള്ള ഭാര്യ അവധിക്കു വന്നപ്പോഴാണു പുറത്തായത്. അതോടെ ഷീലയും രാജനും തമ്മില്‍ മൂന്നുവര്‍ഷമായുണ്ടായിരുന്ന ബന്ധം തകര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് ആസിഡ് ഒഴിച്ചത്. രണ്ടു മക്കളുള്ള ആദ്യഭാര്യ ജീവിച്ചിരിക്കേയാണു രാജന്‍ ഗള്‍ഫില്‍ ജോലിയുള്ള മറ്റൊരു യുവതിയെ വിവാഹം കഴിച്ചത്.
തന്റെ പണം ഷീല തട്ടിയെടുത്തെന്നും താന്‍ ഒരു ആശ്രമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നുമാണു രാജന്‍ പോലീസിനോടു പറഞ്ഞത്. ഷീലയുടെ ഭര്‍ത്താവും ഗള്‍ഫിലായിരുന്നു.
സംഭവത്തിന് ഒരാഴ്‌ച മുന്‍പ് ഇയാളും നാട്ടില്‍ വന്നിരുന്നു. ഷീലയുടെ രണ്ട് ആണ്‍കുട്ടികള്‍ ഇപ്പോള്‍ ഭര്‍ത്താവിന്റെ സംരക്ഷണയിലാണ് (mangalam)
======================================================= |
|
No comments:
Post a Comment