Monday, October 25, 2010

Pravasi Varthakal

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

Posted on: 26 Oct 2010

=====================================================

ജിദ്ദ: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ അല്‍മത്തായിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് ചന്ദ്രനഗര്‍ ചാലിശ്ശേരി വീട്ടില്‍ ജേക്കബ് ജോര്‍ജ് (51), കൊല്ലം പത്തനാപുരം സ്വദേശി വാസുദേവന്‍ ലക്ഷ്മണന്‍ (47) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച സൗദി സമയം രാവിലെ എട്ടരയ്ക്കാണ് അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ എതിരേ വന്ന വാഹനവുമായി മുഖാമുഖം കൂട്ടിയിടിച്ചായിരുന്നു അത്യാഹിതം. സൗദി പൗരന്‍ ഓടിച്ച വാഹനമാണ് എതിരേ വന്നത്. സംഭവത്തില്‍ ഇയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

റിയാദില്‍ നിന്ന് ഞായറാഴ്ച രാത്രി ബിസിനസ് ആവശ്യാര്‍ഥം ഖമീസിലേക്ക് പുറപ്പെട്ടതായിരുന്നു മരിച്ച മലയാളികള്‍. ജേക്കബ് ജോര്‍ജിന്റെ സഹോദരന്‍ തോമസ് ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കാണ് ഇവര്‍ യാത്രതിരിച്ചത്.

മരണപ്പെട്ട ജേക്കബിന്റെ കുടുംബം റിയാദില്‍ തന്നെയുണ്ട്. ഭാര്യ: ലിസ്സി ജേക്കബ് റിയാദ് സുവൈദിയിലെ അല്‍ ഉസ്‌റ ആസ്​പത്രിയിലെ സ്റ്റാഫ് നഴ്‌സ് ആണ്. മകന്‍ തേജസ് ജേക്കബ് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. (mathrubhumi)

================================================

No comments:

Post a Comment