| കള്ളനോട്ട് വ്യാപകമാകുന്നു |
കോന്നി: പാകിസ്‌താനില്‍നിന്നുള്ള കോടികളുടെ കള്ളനോട്ടുകള്‍ കേരളത്തിലും വ്യാപകമാകുന്നു. ഇന്ത്യന്‍ റിസര്‍വ് ബാങ്ക് പ്രിന്റ് ചെയ്യുന്ന ഒറിജിനല്‍ നോട്ടുകളെ കടത്തിവെട്ടുന്ന കള്ളനോട്ടുകളാണ് അന്യസംസ്‌ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജില്ലയില്‍ വെളുപ്പിച്ചെടുക്കുന്നത്. ജില്ലയിലെ വിവിധ തൊഴില്‍മേഖലയില്‍ പണിയെടുക്കാനെത്തിയിട്ടുള്ള നേപ്പാള്‍, ബംഗാള്‍ തൊഴിലാളികളാണു കള്ളനോട്ടുകളുടെ മധ്യവര്‍ത്തികള്‍. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാത്രമാണു പിടികൂടുന്നത്. വിദേശമദ്യവില്‍പനശാലകളിലെ തിരക്കാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. തിരക്കിനിടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നല്‍കി മദ്യവും ബിയറും കെയ്‌സ് കണക്കിനാണ് അന്യദേശ തൊഴിലാളികള്‍ വാങ്ങുന്നത്. ഇത്തരത്തില്‍ അബദ്ധങ്ങള്‍ പിണഞ്ഞ മദ്യശാലയിലെ ജീവനക്കാര്‍ അടുത്തിടെ കള്ളനോട്ടുമായി എത്തിയവരെ പിടികൂടിയെങ്കിലും പിന്നീട് ഇവരെ വിട്ടയച്ച് കുരുക്കുകളില്‍നിന്നു തലയൂരി. ബാങ്കുകളില്‍ പണമടയ്‌ക്കാന്‍ കൊണ്ടുപോകുമ്പോഴാണു കൂട്ടത്തില്‍ കള്ളനുണ്ടെന്ന വിവരം ബാങ്കുകാരില്‍നിന്നു ജീവനക്കാര്‍ അറിയുന്നത്. പിന്നീട് ശമ്പളത്തില്‍നിന്നാണ് കള്ളനോട്ടിനു പകരമുള്ള പണം അടയ്‌ക്കുന്നത്. തിരക്കേറിയ കടകള്‍, തുണിക്കടകള്‍, ജൂവലറികള്‍ എന്നിവിടങ്ങളിലും കള്ളനോട്ടുകള്‍ എത്താറുണ്ട്. പിടികൂടപ്പെട്ടാല്‍ മലയാളം അറിയില്ലെന്നും കരാറുകാരന്‍ നല്‍കിയതാണു പണമെന്നും വിവരിച്ചശേഷം മുങ്ങുകയാണു പതിവ്. അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഭയന്നാണ് പോലീസില്‍ അറിയിക്കാതെ വ്യാപാരികള്‍ തൊഴിലാളികളെ വിട്ടയയ്‌ക്കുന്നത്. 2 എ.ക്യു, 8 എ.സി. എന്നീ സീരിയലുകളില്‍പ്പെട്ട ആയിരത്തിന്റെ കള്ളനോട്ടുകള്‍ വ്യാപകമായതോടെ ഈ സീരിയല്‍ നമ്പരില്‍പ്പെട്ട നോട്ടുകള്‍ വാങ്ങാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം ഉണ്ടായിരുന്നു. ഇതുമൂലം ഈ സീരിയല്‍ നമ്പരില്‍ ഇപ്പോള്‍ കള്ളനോട്ട് ഇറങ്ങുന്നില്ല. ഇപ്പോള്‍ ഇറങ്ങുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകള്‍ ഒറിജിനല്‍ നോട്ടിനെ വെല്ലുന്നതാണ്. അതുകൊണ്ട് തിരിച്ചറിയാനും വിഷമമാണ്. ഇന്ത്യയില്‍ സാമ്പത്തിക അരാജകത്വം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്‌താനില്‍ ഇന്ത്യന്‍ കള്ളനോട്ടുകള്‍ വ്യാപകമായി പ്രിന്റ് ചെയ്‌ത് ഇവിടേക്കു കടത്തുന്നത്. നേപ്പാളില്‍നിന്നും ബംഗാളില്‍നിന്നും എത്തുന്ന തൊഴിലാളികള്‍വഴിയാണ് സംഘം കള്ളനോട്ടുകള്‍ കേരളത്തില്‍ എത്തിക്കുന്നത്. സന്ധ്യയായാല്‍ ഈ തൊഴിലാളികളെ ഉപയോഗിച്ചുതന്നെ ഇവ മാറിയെടുക്കുകയും ചെയ്യുന്നു. (mangalam) ====================================================== |
Monday, October 25, 2010
Fake Currency Notes.
Subscribe to:
Post Comments (Atom)
No comments:
Post a Comment