Monday, October 25, 2010

Cricket

ടെസ്‌റ്റ് ടീമില്‍ ശ്രീശാന്തും, ലക്ഷ്‌മണും , ഗംഭീറും

മുംബൈ: ന്യൂസിലന്‍ഡ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്‌റ്റ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കിന്റെ പിടിയിലായിരുന്ന ഗൗതം ഗംഭീര്‍, ഇഷാന്ത്‌ ശര്‍മ്മ, വിവിഎസ്‌ ലക്ഷ്‌മണ്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. മലയാളി താരം എസ്‌. ശ്രീശാന്ത്‌ സ്‌ഥാനം നിലനിര്‍ത്തി. ഏകദിന മത്സരത്തില്‍ ഫോം തെളിയിച്ച യുവരാജ്‌ സിംഗിന്‌ അവസരം ലഭിച്ചില്ല.

ടീം: എം.എസ്‌. ധോണി (ക്യാപ്‌റ്റന്‍), വീരേന്ദര്‍ സേവാഗ്‌(വൈസ്‌ ക്യാപ്‌റ്റന്‍), ഗൗതം ഗംഭീര്‍, സുരേഷ്‌ റെയ്‌ന, ചേതേശ്വര്‍ പൂജാര, മുരളി വിജയ്‌ , രാഹുല്‍ ദ്രാവിഡ്‌ , സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ്‌ ലക്ഷ്‌മണ്‍, ഹര്‍ഭജന്‍ സിംഗ്‌ , സഹീര്‍ ഖാന്‍, ഇഷാന്ത്‌ ശര്‍മ്മ, എസ്‌ ശ്രീശാന്ത്‌ , പ്രഗ്യാന്‍ ഓജ, അമിത്‌ മിശ്ര.
==========================================================

No comments:

Post a Comment