ഇരിട്ടിയില്‍ ബോംബേറ്; രണ്ട് പോലീസുകാര്‍ക്ക് പരിക്ക്
Posted on: 24 Oct 2010
സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഒരു ജീപ്പില്‍നിന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഇരിട്ടിയില്‍ ആര്‍.എസ്.എസ് നേതാവിന്റെ വാഹനത്തിനുനേരെ ആക്രമണം നടന്നിരുന്നു. തുടര്‍ന്ന് ബി.ജെ.പി നടത്തിയ പ്രതിഷേധ യോഗത്തിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമം ജില്ലയിലെ പലസ്ഥലത്തും തുടരുകയാണ്. ഇരിക്കൂര്‍, പാനൂര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച അക്രമം സംഭവങ്ങള്‍ നടന്നിരുന്നു.
=======================================================
No comments:
Post a Comment