Wednesday, October 27, 2010

വാതിലുകളില്ലാത്ത ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം കവര്‍ച്ച
Posted on: 28 Oct 2010

അഹ്മദ് നഗര്‍: കവര്‍ച്ച നടക്കാത്ത ഗ്രാമമെന്ന് പേരുകേട്ട ശനി സിംഗ്‌നാപ്പൂരില്‍ ആദ്യമായി മോഷണം നടന്നതായി പരാതി. ഈ ക്ഷേത്ര നഗരിയില്‍ വീടുകള്‍ക്ക് വാതിലുകള്‍ ഇല്ല. ഹരിയാണയിലെ ഗുര്‍ഗാവ് സ്വദേശിയാണ് കവര്‍ച്ച നടന്നതായി പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. 35,000രൂപയും ആഭരണങ്ങളുമാണ് തനിക്ക് നഷ്ടമായതെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു. അനേക വര്‍ഷങ്ങളില്‍ ഇത് ആദ്യത്തെ പരാതിയാണെന്ന് അസി. പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.സി. മന്ന പറഞ്ഞു.

സുഹൃത്തുക്കളായ ആറു യുവാക്കളോടൊപ്പം നടന്നുപോയിക്കൊണ്ടിരുന്നപ്പോള്‍ വാഹനത്തില്‍ കയറാന്‍ ഒരാള്‍ ആവശ്യപ്പെടുകയും വാഹനത്തില്‍ കയറിയ തങ്ങളെ ചുറ്റിക്കറക്കിയശേഷം പിന്നീട് വാഹനത്തില്‍ നിന്നു ഇറക്കിയപ്പോഴാണ് കവര്‍ച്ചക്കാര്യം അറിയുന്നതെന്ന് മന്‍ജുല്‍ സത്യാബന്‍ ഷെര്‍വാതിന്റെ പരാതിയില്‍ പറയുന്നു. ഗുര്‍ഗാവില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് കട നടത്തുന്നയാളാണ് മന്‍ജുല്‍.

ശനിദേവന്റെ പേരിലുള്ള ശനി സിംഗ്‌നാപ്പൂരിലെ ജനസംഖ്യ രണ്ടായിരത്തോളമേ വരൂ. മുംബൈയില്‍ നിന്ന് 315 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. ഇവിടെ വീടുകള്‍ക്ക് വാതിലുകളോ പൂട്ടുകളോ ഇല്ല. ഇവിടെ സോനായ് എന്ന സ്ഥലത്തുമാത്രമേ പേരിനൊരു പോലീസ് ഔട്ട്‌പോസ്റ്റുള്ളൂ.
======================================================


No comments:

Post a Comment