Wednesday, October 27, 2010

ഗീലാനിക്ക് 1.73 കോടിയുടെ നികുതി നോട്ടീസ്
Posted on: 28 Oct 2010

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലീഷാ ഗീലാനിയോട് 1.73 കോടി രൂപ ആദായനികുതി കുടിശ്ശിക അടയ്ക്കാന്‍ ആദായനികുതി വകുപ്പ് നിര്‍ദേശിച്ചു. 2002ല്‍ ഗീലാനിയുടെ വസതിയില്‍ നിന്നും ബന്ധുക്കളില്‍നിന്നും പിടിച്ചെടുത്ത രത്‌നം പതിച്ച വാച്ചടക്കമുള്ള വിലയേറിയ വസ്തുക്കള്‍ക്കുള്ള ആദായ നികുതിയാണിത്. പാകിസ്താന്‍ സര്‍ക്കാര്‍ സമ്മാനമായി നല്കിയ ഈ വസ്തുക്കള്‍ക്ക് ഒന്നര കോടി രൂപ നികുതിയടയ്ക്കാനാണ് ആദായ നികുതി വകുപ്പ് ഗീലാനിയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇത് ചോദ്യം ചെയ്ത് ഗീലാനി ആദായനികുതി വകുപ്പ് കമ്മീഷണറെ സമീപിച്ചു. ജമ്മുകശ്മീരിലെ തന്റെ കൃഷിയിടത്തില്‍നിന്നും ലഭിക്കുന്ന വരുമാനമല്ലാതെ മറ്റൊരു സമ്പാദ്യവും തനിക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. മൂന്നു വര്‍ഷത്തോളം നീണ്ട കേസില്‍ ഗീലാനിയുടെ അപേക്ഷ തള്ളിയ വകുപ്പ് 1.73 കോടി രൂപ നികുതിയടയ്ക്കാന്‍ നിര്‍ദേശിച്ചു. ഹുറിയത്ത് കോണ്‍ഫ്രന്‍സ് വിഘടിത വിഭാഗം തലവനായ ഗീലാനിക്ക് ഇനി ആദായവകുപ്പ് അപ്പലറ്റ് ട്രിബ്യൂണലിനെ സമിപിക്കാം.

തനിക്ക് മുന്‍ എം.എല്‍.എ.യ്ക്കു ലഭിക്കുന്ന 7,100 രൂപയും കൃഷിയില്‍നിന്നുള്ള 10,000 രൂപയുമടക്കം 17,100 രൂപ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ഗീലാനി വ്യക്തമാക്കിയിട്ടുള്ളത്.
=====================================================

No comments:

Post a Comment