Monday, October 25, 2010


ഭീകരതക്കെതിരെ ഇന്ത്യ-ശ്രീലങ്ക സംയുക്ത നീക്കം

കൊളംബോ: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള എളുപ്പവഴി എന്ന നിലക്ക് ലശ്കറെ ത്വയ്യിബ ശ്രീലങ്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യയും ശ്രീലങ്കയും ഇന്റലിജന്‍സ് രംഗത്ത് കൂടുതല്‍ അടുക്കുന്നു. മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൈകോര്‍ക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.
മേഖലയില്‍ സംയുക്ത നിരീക്ഷണ സംവിധാനത്തിന് ഇന്ത്യയുമായി ധാരണയായെന്ന്  ശ്രീലങ്കന്‍ മാധ്യമ മന്ത്രി കെഹേലിയ റെംബുക്വല്ല ഡെയ്‌ലി മിറര്‍ പത്രത്തോട് പറഞ്ഞു.ഇന്ത്യയിലേക്ക് കടക്കാന്‍ 200 ഓളം ലശ്കര്‍ പ്രവര്‍ത്തകര്‍ ശ്രീലങ്കയില്‍ എത്തുന്നുവെന്ന അമേരിക്കന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ മറ്റു ചില അജണ്ടകള്‍ ഉള്ളവരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
======================================================

No comments:

Post a Comment