Tuesday, November 2, 2010

63-കാരിയുടെ മരണം; 
പ്രതി പിടിയില്‍
Posted on: 02 Nov 2010

തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് അവിവാഹിതയായ അറുപത്തിമൂന്നുകാരിയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. 

തലശ്ശേരി സി.ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയായ കുടക്കളം റജീന നിവാസില്‍ നസീറിനെ(34) പിടികൂടിയത്. കര്‍ണാടക സ്വദേശിയാണ് പ്രതി. ഞായറാഴ്ച പകലാണ് കൊല നടന്നത്. 

കുടക്കളം ലക്ഷംവീട് കോളനിക്ക് സമീപം നൂനമ്പ്രത്ത് വീട്ടില്‍ എ.കെ നളിനിയെയാണ് കഴുത്തിന് കയര്‍ മുറുക്കിക്കൊന്നത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും പേഴ്‌സില്‍ സൂക്ഷിച്ച വളയും പണവും മോഷ്ടിക്കപ്പെട്ടിരുന്നു.
======================================================

No comments:

Post a Comment