Saturday, November 6, 2010

കൊളംബിയയില്‍ 19,000 കുട്ടികള്‍ വേശ്യാവൃത്തിയിലെന്ന് റിപ്പോര്‍ട്ട്‌
Posted on: 06 Nov 2010

ബൊഗോട്ട: കൊളംബിയയില്‍ ഇരുപത് ലക്ഷം കുട്ടികള്‍ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും 19,000 ത്തോളം കുട്ടികള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട്. പലയിടങ്ങളില്‍ തൊഴിലെടുക്കുന്ന ഇരുപത് ലക്ഷത്തോളം കുട്ടികളില്‍ പകുതി പേര്‍ക്കും തൊഴിലിന് കൂലി ലഭിക്കുന്നുമില്ല. 
ബാലവൃത്തി സംബന്ധിച്ചുള്ള മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലേതാണ് ഈ കണക്കുകള്‍. പ്രന്‍സ ലാറ്റിന ഒരു മാധ്യമ സ്ഥാപനമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊളംബിയന്‍ അറ്റോര്‍ണി ജനറല്‍ നല്‍കിയ കണക്കാണിതെന്നും ഇവര്‍ പറയുന്നു. അതേസമയം ലാറ്റിനമേരിക്കയിലെ ഖനികളില്‍ പത്തുലക്ഷത്തോളം കുട്ടികള്‍ പണിയെടുക്കുന്നുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. (mathrubhumi)
=======================================================

No comments:

Post a Comment