Thursday, November 4, 2010

സീമയുടെ മരണം:
ഭര്‍ത്താവും പിതാവും സഹോദരനും അറസ്‌റ്റില്‍
====================================
ഈരാറ്റുപേട്ട: തിടനാട്‌ മൂന്നാംതോട്‌ കാക്കാനിയില്‍ ജോജോയുടെ ഭാര്യ സീമ (34)യുടെ മരണത്തില്‍ ഭര്‍ത്താവ്‌ ജോജോ (32), സഹോദരന്‍ ജോഷി (34), പിതാവ്‌ ഔസേപ്പ്‌ (64) എന്നിവരെ പാലാ ഡിവൈ.എസ്‌.പി: പി.ടി. ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തു.

കോട്ടയം ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേട്ടിന്‌ മുമ്പാകെ സീമ നല്‍കിയ മരണമൊഴിയുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. കഴിഞ്ഞമാസം 28-നായിരുന്നു കേസിനാസ്‌പദമായ സംഭവം. ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ സീമയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുടുംബസ്വത്ത്‌ വിഭജനവുമായി ബന്ധപ്പെട്ട്‌ ഏറെ നാളായി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഭര്‍തൃസഹോദരന്‍ ജോഷി ദേഹത്ത്‌ മണ്ണെണ്ണയൊഴിച്ചശേഷം തീകൊളുത്തുകയായിരുന്നുവെന്നാണു സീമയുടെ മൊഴിയെന്ന്‌ ഡിവൈ.എസ്‌.പി. പറഞ്ഞു. കൊലപാതകവും നിരന്തരമായ പീഡനവുമാണ്‌ ജോഷിക്കെതിരേയുള്ള കുറ്റം. മാനസികവും ശാരീരികവുമായ പീഡനത്തിനാണ്‌ ഭര്‍ത്താവിനും പിതാവിനുമെതിരേ കേസെടുത്തിരിക്കുന്നത്‌. പ്രതികളെ പാലാ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
==============================================================

No comments:

Post a Comment