Thursday, November 4, 2010

പാക്‌ അധിനിവേശകാശ്‌മീരില്‍ വിദേശികള്‍ക്കു ഭീകരപരിശീലനം തുടരുന്നു
======================================================
ലണ്ടന്‍: ഇന്ത്യക്കെതിരേ ആക്രമണം നടത്താനായി വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു പാക്‌ അധിനിവേശ കാശ്‌മീരിലെ ഭീകരക്യാമ്പുകളില്‍ പരിശീലനം നല്‍കുന്നുണ്ടെന്നു റിപ്പോര്‍ട്ട്‌.

ഒരിടവേളയ്‌ക്കുശേഷം ഭീകരസംഘടനകള്‍ പാക്‌ അധിനിവേശ കാശ്‌മീരിന്റെ തലസ്‌ഥാനമായ മുസാഫറാബാദില്‍ വീണ്ടും സജീവമായെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പാകിസ്‌താന്‍ സര്‍വകലാശാലകളില്‍നിന്നും വിദേശത്തുനിന്നുമാണു കൂടുതല്‍ വിദ്യാര്‍ഥികള്‍ പരിശീലനത്തിന്‌ എത്തുന്നത്‌. 

ലാഹോറില്‍നിന്നുള്ള എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയായ കാശ്‌മീരി, തനിക്കു രണ്ടുമാസം പരിശീലനം ലഭിച്ചെന്നു ബി.ബി.സിയോടു സമ്മതിച്ചു. ഇരുപതു ശതമാനത്തോളം പേര്‍ കാശ്‌മീരില്‍നിന്നാണ്‌. ഭൂരിഭാഗവും പഞ്ചാബിലെ ലാഹോര്‍ പ്രവിശ്യയില്‍നിന്നുള്ളവരാണ്‌. ലാഹോറില്‍നിന്നുള്ള ഒരു സംഘടനയാണു പരിശീലനം നല്‍കുന്നത്‌. ആരെയൊക്കെ കാശ്‌മീരിലേക്ക്‌ അയയ്‌ക്കണമെന്നു തീരുമാനിക്കുന്നത്‌ സംഘടനയുടെ മേധാവിയാണ്‌.

പാക്‌ അധിനിവേശ കാശ്‌മീരില്‍ ഭീകരക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പാക്‌ ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്കിന്റെ പ്രസ്‌താവന തെറ്റാണെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

======================================================

No comments:

Post a Comment