ഗുവാഹാട്ടി ഏകദിനം: ഇന്ത്യയ്ക്ക് 40 റണ്‍സ് ജയം
Posted on: 28 Nov 2010
വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവില്‍ മധ്യഓവറുകളില്‍ മികച്ച സ്‌കോറിലെത്തിയെങ്കിലും ഓവസാന ഓവറുകള്‍ മുതലാക്കാന്‍ ഇന്ത്യയ്ക്കുമായില്ല. കോഹ്‌ലി 105, യുവരാജ് 42, മുരളി വിജയ് 29, ഗാംഭിര്‍ 38, റെയ്‌ന 13, യൂസഫ് പത്താന്‍ 29, സാഹ 4, ശ്രീശാന്ത് 4, മുനാഫ് പട്ടേല്‍ 1 എന്നിങ്ങനെയാണ് ഇന്ത്യന്‍ സ്‌കോറിങ്.
അശ്വിനും നെഹ്‌റയും പൂജ്യത്തിന് പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂഡിലന്‍ഡിന് തുടക്കത്തിലേ പിഴച്ചു. ക്യാപ്റ്റന്‍ റോസ് ടെയ്‌ലര്‍ മാത്രമാണ് 50 മുകളില്‍ റണ്‍സ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ശ്രീശാന്ത്, യുവരാജ്, അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. നെഹ്‌റയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. കീവീസിന് വേണ്ടി മക്കെ നാലും മില്‍സ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ടര്‍ഫി രണ്ട് വിക്കറ്റ് നേടി.
അഞ്ചു മത്സരങ്ങള്‍ ഉള്ള പരമ്പരയില്‍ ഇതോടെ ഇന്ത്യ 1-0 ന് മുന്നിലെത്തി. സീനിയര്‍ താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ ഏകദിനത്തില്‍ ഇറങ്ങുന്നത്. സച്ചിന്‍, ധോണി, സേവാഗ്, ഹര്‍ഭജന്‍, സഹീര്‍ എന്നിവര്‍ ഈ മത്സരത്തില്‍ കളിക്കുന്നില്ല. ഗൗതം ഗംഭീറാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കുമൂലം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി കളിക്കുന്നില്ല. വെട്ടോറിക്ക് പകരം റോസ് ടെയ്‌ലറാണ് ന്യൂസിലന്‍ഡിനെ നയിച്ചത്. വിരാട് കോഹ്‌ലിയാണ് കളിയിലെ കേമന്‍.
No comments:
Post a Comment