Saturday, November 27, 2010

ഗുരുവായൂര്‍ കീഴ്‌ശാന്തി കുഴഞ്ഞുവീണ്‌ മരിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കീഴ്‌ശാന്തി കിഴിയേടം കേശവന്‍ നമ്പൂതിരി (51) കുഴഞ്ഞുവീണു മരിച്ചു. സംസ്‌കാരം ഇന്നുച്ചയ്‌ക്കു പടിഞ്ഞാറെ നടയിലെ ഇല്ലപറമ്പില്‍. ഇന്നലെ സന്ധ്യയോടെ ക്ഷേത്രം തിടപ്പള്ളിയില്‍ ജോലിയില്‍ വ്യാപൃതനായിരിക്കെ തലക്കറക്കം അനുഭവപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട്‌ മുക്കം തക്കടവത്ത്‌ മഹാദേവക്ഷേത്രം തന്ത്രിയാണ്‌ കേശവന്‍ നമ്പൂതിരി. ഭാര്യ; ഗീത അന്തര്‍ജനം. മക്കള്‍: വസുദേവ്‌, വസുദ. സഹോദരങ്ങള്‍: സ്വാമിനി കൃഷ്‌ണപ്രിയാനന്ദസരസ്വതി, രാമന്‍നമ്പൂതിരി, വാസുണ്ണി നമ്പൂതിരി, കൃഷ്‌ണന്‍ നമ്പൂതിരി, ഷൈലജ, ബിന്ദു.

========================================

No comments:

Post a Comment