| രണ്ടാം വയസില്‍ രമ്യക്കു രണ്ടാം ജന്മം |
| ഓയൂര്‍: പട്ടിണിക്കിട്ട് എല്ലുംതോലുമായി, ഉറുമ്പരിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുവയസുകാരി രമ്യ സുഖം പ്രാപിക്കുന്നു. അമ്മ സുശീല, കാമുകന്‍ രാജന്‍പിള്ള എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കുഞ്ഞ് തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ ഡോക്‌ടര്‍മാരുടെ പരിചരണത്തിലാണ്. സുശീല കൊല്ലം മഹിളാ മന്ദിരത്തിലും. അന്യായ തടങ്കല്‍, കുട്ടിയെ സംരക്ഷിക്കാതിരിക്കുക, ഭക്ഷണം നല്‍കാതിരിക്കുക, ഉപേക്ഷിക്കുക എന്നീ വകുപ്പുകളിലാണ് മാതാവിനും കാമുകനുമെതിരേ കേസ്. പൂയപ്പള്ളി കൊട്ടറ, മാടവിള അലയമണ്‍കുന്നിലെ രാജന്‍പിള്ള(സ്വാമിരാജന്‍)യുടെ മാടക്കുടിലില്‍ ചാണകംമെഴുകിയ തറയില്‍ ഉറുമ്പരിച്ച നിലയിലാണു കുട്ടിയെ കണ്ടെത്തിയത്. വെളിയം ചൂരക്കോട് സ്വദേശി സുശീല(26)യുടെ ആദ്യബന്ധത്തിലുള്ളതാണു കുഞ്ഞ്. സുശീല അഞ്ചുവര്‍ഷം മുമ്പ് അദ്യഭര്‍ത്താവ് തുളസീധരനോടു പിണങ്ങിപ്പിരിഞ്ഞതാണ്. പല വീടുകളിലും ജോലിനോക്കിവരുന്നതിനിടെയാണു പ്രസവിച്ചത്. മാനസിക അസ്യാസ്‌ഥ്യം പ്രകടിപ്പിച്ചിരുന്ന സുശീല ഒരുമാസം മുമ്പു നെടുമണ്‍കാവ് ജംഗ്‌ഷനില്‍ കുട്ടിയുമായി അലഞ്ഞു നടക്കുന്നതു കണ്ട് രാജന്‍ കൂട്ടിക്കൊണ്ടു വരുകയായിരുന്നെന്നു പറയുന്നു. ഇയാള്‍ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ്. ഒരാളെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടു നാലുമാസമേ ആയുള്ളൂ. രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ഇയാള്‍ വിവാഹബന്ധം വേര്‍പെടുത്തിയതാണ്. സ്‌ഥിരമായി മദ്യപിച്ചെത്തുന്ന രാജന്‍ തനിക്കും കുട്ടിക്കും ഭക്ഷണം നല്‍കാതെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നു സുശീല നാട്ടുകാരോടു പറഞ്ഞിട്ടുണ്ട്. കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ശേഷം രാജന്‍പിള്ളയെ ആരും കണ്ടിട്ടില്ല. =========================================== |
Saturday, November 27, 2010
രമ്യക്കു രണ്ടാം ജന്മം
Subscribe to:
Post Comments (Atom)
No comments:
Post a Comment