Saturday, November 27, 2010

അഴിമതി നമ്മുടെ ശാപം


ഇന്ദര്‍ സിങ്ങിന് സസ്‌പെന്‍ഷന്‍; 

സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു

ഇന്ദര്‍ സിങ്ങിന് സസ്‌പെന്‍ഷന്‍; സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു
ന്യൂദല്‍ഹി: അറസ്റ്റിലായ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രവി ഇന്ദര്‍ സിങ്ങിലൂടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന്  ഒട്ടേറെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ടെലികോം കമ്പനിക്ക് വേണ്ടി  ചോര്‍ത്തിയ വിവരങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് പോയില്ലെന്നാണ്  സര്‍ക്കാര്‍ ആശ്വസിക്കുന്നത്. എന്നാല്‍, വിശദമായ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ വിവരം പുറത്തു വരൂ.
വിവരങ്ങള്‍ ലഭിച്ച ടെലികോം കമ്പനിയെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പണവും പെണ്ണും മോഹിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ചൈന ഉള്‍പ്പെടെ ഏതെങ്കിലും രാജ്യത്തിനു വേണ്ടി ചാരവൃത്തി നടന്നില്ലെന്ന് രവി ഇന്ദര്‍ സിങ് മൊഴി നല്‍കിയിട്ടുണ്ട്. രവി ഇന്ദര്‍ സിങ്ങിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കൊല്‍ക്കത്ത കേന്ദ്രമായുള്ള  ബിസിനസുകാരനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വിനീത്  എന്ന ഇയാള്‍ പ്രമുഖ ഭക്ഷ്യസംസ്‌കരണ ഫാക്ടറി ഉടമ കൂടിയാണ്.

 മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ട സുരക്ഷാ ക്ലിയറന്‍സ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്നതിനാണ് ഇടനിലക്കാരന്‍ മുഖേന ടെലികോം കമ്പനി രവി ഇന്ദര്‍ സിങ്ങിന് വേണ്ടതു മുഴുവന്‍ എത്തിച്ചു കൊടുത്തത്.   സിങ്ങിന്റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. വരവില്‍ കവിഞ്ഞ സ്വത്ത് ഇയാള്‍ സമ്പാദിച്ചതായും തെളിഞ്ഞു.  സിങ്ങിനെ പല തവണ ചോദ്യം ചെയ്തതില്‍ നിന്നുലഭിച്ച തെളിവുകള്‍ മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.  അഞ്ച് മൊബൈല്‍ ഫോണുകള്‍ സിങ് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.  ഇതില്‍ രണ്ടെണ്ണം അറസ്റ്റിലായ ഇടനിലക്കാരനില്‍ നിന്നായിരുന്നു പൊലീസ് കണ്ടെടുത്തത്.
=============================================

No comments:

Post a Comment