Thursday, November 25, 2010

ചേര്‍ത്തലയില്‍ പനിബാധിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു
ചേര്‍ത്തല: ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ തീര്‍ത്ഥാടകനടക്കം രണ്ടു യുവാക്കള്‍ ചേര്‍ത്തലയില്‍ പനിബാധിച്ച്‌ മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത്‌ 23-ാം വാര്‍ഡില്‍ വാരനാട്‌ തെക്കേടത്തുവെളയില്‍ മോഹനന്റെ ഏക മകന്‍ ഉല്ലാസ്‌ (25), നഗരസഭ 15-ാം വാര്‍ഡില്‍ നികര്‍ത്തില്‍ പരേതനായ ദാസപ്പന്റെ മകന്‍ രാജേഷ്‌ (രാജി -38) എന്നിവരാണ്‌ മരിച്ചത്‌. ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഉല്ലാസിനെ മൂന്നുദിവസം മുമ്പ്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. മാതാവ്‌: ഗീത.

ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയെത്തിയ രാജേഷിനെ കടുത്തപനിയും വിറയലും ബാധിച്ചനിലയില്‍ ബുധനാഴ്‌ച വൈകിട്ടാണ്‌ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ഇവിടെനിന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ അയച്ചെങ്കിലും മാര്‍ഗമധ്യേ മരിച്ചു. സംസ്‌കാരം നടത്തി. മാതാവ്‌: വിലാസിനി. ഭാര്യ: പ്രീത. മകള്‍: ആവണി. സഹോദരങ്ങള്‍: സുരേഷ്‌, സുനിത, സീമ.

=================================================

No comments:

Post a Comment