Thursday, November 4, 2010

പൂന്തുറ സിറാജ് ഒഴിഞ്ഞു

പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം പൂന്തുറ സിറാജ് ഒഴിഞ്ഞു
Posted on: 05 Nov 2010
 
തിരുവനന്തപുരം: പി.ഡി.പി. വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം താന്‍ രാജിവെച്ചതായി പൂന്തുറ സിറാജ്. പി.ഡി.പി.യെ തകര്‍ക്കുന്നതിന് പാര്‍ട്ടി ശത്രുക്കളുമായി ചേര്‍ന്ന് ഒരു പാര്‍ട്ടി നേതാവ് പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞാലും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കൊപ്പവും പാര്‍ട്ടിക്കൊപ്പവും തുടരുമെന്നും പൂന്തുറ സിറാജ് പറഞ്ഞു.
പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി ചെയര്‍മാനെന്ന നിലയില്‍ അബ്ദുന്നാസിര്‍ മഅ്ദനി ഏല്പിക്കുന്ന ഏത് ജോലിയും താന്‍ നിര്‍വഹിക്കുമെന്നും പൂന്തുറ സിറാജ് അറിയിച്ചു.

അബ്ദുന്നാസിര്‍ മഅ്ദനിയുടെയും സി.കെ.അബ്ദുള്‍ അസീസിന്റെയും അറസ്റ്റിന്റെ കാര്യത്തില്‍ പൂന്തുറ സിറാജിന്റെ സമീപനം ദൂരൂഹത നിറഞ്ഞതാണെന്ന് പി.ഡി.പി.യുടെ മറ്റൊരു നേതാവ് മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഇത് പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും തെറ്റിദ്ധാരണ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയോട് അഭ്യര്‍ഥിച്ചതെന്നും പൂന്തുറ സിറാജ് അറിയിച്ചു. (mathrubhumi)

======================================================

No comments:

Post a Comment