Thursday, November 4, 2010

തിങ്കള്‍ മുതല്‍ നാലു ദിവസം 
തീവണ്ടി സമയത്തില്‍ ക്രമീകരണം
Posted on: 05 Nov 2010
======================================================
കോഴിക്കോട്: കോഴിക്കോടിനും വെസ്റ്റ്ഹില്ലിനുമിടയില്‍ തീവണ്ടിപ്പാത ഇരട്ടിപ്പിക്കുന്ന ജോലി നടക്കുന്നതിനാല്‍ ചില തീവണ്ടികള്‍ വൈകിയോടുമെന്ന് റെയില്‍വേ അറിയിച്ചു. ചില വണ്ടികള്‍ ഭാഗികമായി റദ്ദാക്കി. നവംബര്‍ എട്ട് തിങ്കളാഴ്ച മുതല്‍ 11വരെയാണ് നിയന്ത്രണം. വിശദ വിവരങ്ങള്‍ ചുവടെ:

എട്ടാം തീയതി 

615-ാം നമ്പര്‍ തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ അരമണിക്കൂര്‍ വൈകിയോടും.

6305-ാം നമ്പര്‍ എറണാകുളം-കണ്ണൂര്‍ എക്‌സ്​പ്രസ് ഒരു മണിക്കൂര്‍ വൈകും.

2284-ാം നമ്പര്‍ നിസാമുദ്ദീന്‍-എറണാകുളം തുരന്തൊ എക്‌സ്​പ്രസ് 15 മിനിറ്റ് വൈകും.

ചൊവ്വാഴ്ച 

388-ാം നമ്പര്‍ മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ അരമണിക്കൂര്‍ വൈകും.
6306 കണ്ണൂര്‍-എറണാകുളം എക്‌സ്​പ്രസ് 15 മിനിറ്റ് വൈകും.

ബുധനാഴ്ച 

6606-ാം നമ്പര്‍ നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്​പ്രസ് പുലര്‍ച്ചെ രണ്ടു മണിക്കു പകരം നാലുമണിക്കേ യാത്ര പുറപ്പെടൂ.

388-ാം നമ്പര്‍ മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറും 387-ാം നമ്പര്‍ കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചറും ഫറോക്കിനും കൊയിലാണ്ടിക്കുമിടയില്‍ ഓടില്ല.

മംഗലാപുരം-കോയമ്പത്തൂര്‍ തീവണ്ടി കൊയിലാണ്ടിയില്‍ യാത്രയവസാനിപ്പിച്ച് 387-ാം നമ്പര്‍ തീവണ്ടിയായി മടങ്ങിപ്പോകും. കോയമ്പത്തൂര്‍-മംഗലാപുരം വണ്ടി ഫറോക്കില്‍ യാത്രയവസാനിപ്പിച്ച് 388-ാം നമ്പര്‍ വണ്ടിയായി മടങ്ങിപ്പോകും.

624-ാം നമ്പര്‍ മംഗലാപുരം-കോഴിക്കോട് പാസഞ്ചര്‍ എലത്തൂരില്‍ യാത്രയവസാനിപ്പിക്കും.

625-ാം നമ്പര്‍ കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോടിനു പകരം എലത്തൂരില്‍നിന്നായിരിക്കും പുറപ്പെടു
ക.

വ്യാഴാഴ്ച 

388-ാം നമ്പര്‍ മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറും 387-ാം നമ്പര്‍ കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചറും ഫറോക്കിനും കൊയിലാണ്ടിക്കുമിടയില്‍ ഓടില്ല.

മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ കൊയിലാണ്ടിയില്‍ യാത്രയവസാനിപ്പിച്ച് 387-ാം നമ്പറായി തിരികെ പോകും. കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ഫറോക്കില്‍ യാത്രയവസാനിപ്പിച്ച് 388-ാം നമ്പറായി തിരിച്ചുപോകും.

624-ാം നമ്പര്‍ മംഗലാപുരം-കോഴിക്കോട് വണ്ടി എലത്തൂരില്‍ യാത്രയവസാനിപ്പിക്കും.

625-ാം നമ്പര്‍ കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ കോഴിക്കോടിനു പകരം എലത്തൂരില്‍ നിന്നായിരിക്കും പുറപ്പെടുക.

6306-ാം നമ്പര്‍ കണ്ണൂര്‍- എറണാകുളം ഇന്‍റര്‍സിറ്റി എക്‌സ്​പ്രസ് കണ്ണൂരില്‍നിന്ന് ഉച്ചതിരിഞ്ഞ് 3.30-നായിരിക്കും പുറപ്പെടുക.

6650-ാം നമ്പര്‍ തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്​പ്രസ് രാവിലെ
7.30-നായിരിക്കും പുറപ്പെടുക.
============================================

No comments:

Post a Comment