Saturday, November 27, 2010

അഴിമതി നമ്മുടെ ശാപം.:മലബാര്‍ സിമന്‍റ്‌സ് അഴിമതി

ഫ്‌ളൈആഷ് കരാറില്‍ 2.18 കോടിയുടെ വെട്ടിപ്പ്; രണ്ടു കേസുകള്‍ പുനരന്വേഷണത്തിന്‌
Posted on: 28 Nov 2010

മലബാര്‍ സിമന്‍റ്‌സ് അഴിമതി

പാലക്കാട്: മലബാര്‍ സിമന്‍റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടാമതായി രജിസ്റ്റര്‍ചെയ്ത ഫൈ്‌ളആഷ് കരാര്‍ സംബന്ധിച്ച കേസില്‍ 2.18 കോടിരൂപയുടെ വെട്ടിപ്പുനടന്നതായി വിജിലന്‍സ്. കേസില്‍ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി നവംബര്‍ 11ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലീഗല്‍ അഡൈ്വസറുടെ നിയമോപദേശത്തിന് വിട്ടിരിക്കുന്ന കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

അതിനിടെ, ഒന്നരക്കോടിയുടെ വെട്ടിപ്പുനടന്ന ഫൈ്‌ളആഷ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറിലും 51.07 ലക്ഷത്തിന്റെ ക്രമക്കേടുകണ്ടെത്തിയ ലൈനര്‍പ്ലേറ്റ് ഇടപാടിലും പുനരന്വേഷണം നടത്താന്‍ വിജിലന്‍സ്ഡയറക്ടര്‍ നിര്‍ദേശം നല്‍കി.അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണസമിതി പ്രസിഡന്‍റ് ഐസക് വര്‍ഗീസ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട്ഹര്‍ജിയില്‍ വിജിലന്‍സ് ഡയറക്ടറാണ് കേസിന്റെ അന്തിമപുരോഗതി അറിയിച്ചിരിക്കുന്നത്. കേസുകളില്‍ കുറ്റപത്രം വൈകുന്നതിനെ ചോദ്യംചെയ്തുകൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അഴിമതിക്കേസുകളില്‍ ചുണ്ണാമ്പുകല്ല് ക്രമക്കേടിനെക്കുറിച്ചുള്ള ആദ്യകേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്.

കോയമ്പത്തൂരിലെ എ.ആര്‍.കെ. വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഫൈ്‌ളആഷ് എത്തിക്കുന്നതിന് നല്‍കിയ ദീര്‍ഘകാലകരാറിലാണ് 2.18 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. ചുണ്ണാമ്പുകല്ല് കേസിലെ പ്രതി വി.എം.രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. ഈ കേസില്‍ 2009 ജൂലായ് 31ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ.എസ്.പി. സഫിയുള്ള സെയ്ദ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ലീഗല്‍ അഡൈ്വസറുടെ ശുപാര്‍ശയെത്തുടര്‍ന്ന് 2010 സപ്തംബര്‍ 20ന് പുനരന്വേഷണം നടത്താന്‍ നിര്‍ദേശിക്കയായിരുന്നു.

ഇതേത്തുടര്‍ന്ന് അന്തിമറിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ നവംബര്‍ 11ന് ഡയറക്ടര്‍ക്ക് നല്‍കി. ഇതില്‍ നിയമോപദേശംതേടി നവംബര്‍ 15ന് ലീഗല്‍ അഡൈ്വസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഉപദേശം ലഭിക്കുന്നമുറയ്ക്ക് കുറ്റപത്രം നല്‍കുമെന്ന് വിജിലന്‍സ് പറയുന്നു.
തൂത്തുക്കുടിയിലെ എസ്.ആര്‍.വി. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്കാണ് മലബാര്‍ സിമന്‍റ്‌സ് കമ്പനിയിലേക്ക് ഫൈ്‌ളആഷ് കൊണ്ടുവരുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാര്‍ നല്‍കിയത്. 

ഈകമ്പനിയും വി.എം.രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ്. 1.51 കോടിയുടെ വെട്ടിപ്പുനടത്തിയ കേസിലും ചേര്‍ത്തല ഗ്രൈന്‍ഡിങ് യൂണിറ്റിന് ലൈനര്‍പ്ലേറ്റ് വാങ്ങിയ കേസിലും ലീഗല്‍ അഡൈ്വസറുടെ ശുപാര്‍ശയെത്തുടര്‍ന്ന് ഒക്ടോബര്‍ 13നാണ് പുനരന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

====================================================================

Share
0

No comments:

Post a Comment