Sunday, November 28, 2010

മാനംകാക്കല്‍ കൊല:

മാനംകാക്കല്‍ കൊല: ഹരിയാനയില്‍ രണ്ടു പേര്‍ അറസ്‌റ്റില്‍
ഫത്തേബാദ്‌ (ഹരിയാന): മാനംമാക്കല്‍ കൊലപാതകത്തേ തുടര്‍ന്ന്‌ ഹരിയാനയില്‍ രണ്ടുപേര്‍ അറസ്‌റ്റിലായി. സുഖ്‌ബീര്‍ സിംഗ്‌ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യാ സഹോദരന്‍ ജഗ്‌ദീഷ്‌ സിംഗും ഇയാളുടെ സഹായിയുമാണ്‌ അറസ്‌റ്റിലായത്‌. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച്‌ ജഗ്‌ദീഷിന്റെ്‌ സഹോദരിയെ സുഖ്‌ബിര്‍ കഴിഞ്ഞ മെയില്‍ വിവാഹം കഴിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ ഫത്തേബാദ്‌ ഡി.വൈ.എസ്‌.പി സുരേഷ്‌ കൗശിക്‌ പറഞ്ഞു.


വെള്ളിയാഴ്‌ചയാണ്‌ കൊല നടന്നത്‌. ജിന്ദ്‌ സ്വദേശിയായ സുഖ്‌ബിര്‍ ഹിസാറിലേക്കുള്ള പോകവേ കാറിലെത്തിയ സംഘം ഇയാളുടെ ബൈക്ക്‌ ഇടിച്ചുവീഴ്‌ത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ അറിയിച്ചു.

No comments:

Post a Comment