| വ്യാജ സിംകാര്‍ഡ്: ഫോട്ടോയിലുള്ളയാളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് |
| കൊച്ചി: കൈവെട്ടു കേസിലെ പ്രതി യൂനസിന്റെ ഭാര്യ ഉപയോഗിച്ചിരുന്ന വ്യാജ വിലാസത്തിലുള്ള മൊബൈല്‍ സിംകാര്‍ഡിനായി നല്‍കിയ ഫോട്ടോയിലുള്ളയാളെ കണ്ടെത്താന്‍ ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം (ഐ.എസ്.ഐ.ടി) ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നൗഫിന്‍ എന്നയാളുടെ വിലാസത്തില്‍ വ്യാജ ഫോട്ടോ നല്‍കിയാണു മൊബൈല്‍ കണക്ഷന്‍ എടുത്തിരിക്കുന്നത്. ഫോട്ടോയിലുള്ളയാളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണു ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇയാളെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. ഫോട്ടോയിലുള്ളയാളെ അറിയില്ലെന്നാണു യൂനസിന്റെ ഭാര്യ മൊഴി നല്‍കിയിരിക്കുന്നത്. ഇവരും കേസില്‍ പ്രതിയാണ്. ലുക്ക് ഔട്ട് നോട്ടീസിലുള്ളയാളെക്കുറിച്ചു വിവരം ലഭിച്ചാല്‍ 0484-2551480, 9497987480 എന്നീ ഫോണ്‍നമ്പറുകളില്‍ അറിയിക്കണമെന്ന് ഐ.എസ്.ഐ.ടി. അറിയിച്ചു. |
| E-mail to a friend |
Saturday, November 27, 2010
വ്യാജകേരളം: തീവ്രവാദം
Subscribe to:
Post Comments (Atom)
No comments:
Post a Comment