| അഭിഭാഷകനൊപ്പം താമസിച്ചിരുന്ന ബന്ധുവായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ |
| പത്തനംതിട്ട: ക്രിമിനല്‍ പശ്‌ചാത്തലമുളള അഭിഭാഷകനൊപ്പം താമസിച്ചിരുന്ന ബന്ധുവായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇലവുംതിട്ട ശ്രീശൈലം വീട്ടില്‍ പരേതനായ നാരായണക്കുറുപ്പിന്റെ മകള്‍ ശുഭജ (34)യാണു മരിച്ചത്. മൂന്നുവര്‍ഷമായി അഡ്വ. മാത്തൂര്‍ സുരേഷുമൊത്ത് നന്നുവക്കാട്ടെ വാടകവീട്ടില്‍ താമസിച്ചു വരുകയായിരുന്നു. സംഭവത്തെക്കുറിച്ച് ശുഭജയുടെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞതിങ്ങനെ: ശുഭജയുടെ അകന്ന ബന്ധത്തിലുളള അമ്മാവനാണു സുരേഷ്. 15 വര്‍ഷം മുമ്പ് ഇയാളുടെ ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. അതിനുശേഷം ഗുമസ്‌തയായി സുരേഷിനും മക്കള്‍ക്കുമൊപ്പം കഴിഞ്ഞു പോരുകയായിരുന്നു. ഇന്നലെ രാവിലെ സുരേഷ് ശുഭജ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്ന് അവരുടെ സഹോദരിയെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. അതനുസരിച്ച് സഹോദരി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ശുഭജയുടെ മൃതദേഹമാണു കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്‌റ്റ് തയ്യാറാക്കി. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തും. സരസമ്മയാണ് ശുഭജയുടെ മാതാവ്. ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിലും കള്ളനോട്ട്-സ്വര്‍ണച്ചേന തട്ടിപ്പുകേസുകളിലും മാത്തൂര്‍ സുരേഷ് പ്രതിയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സുരേഷിനെ കോടതി വെറുതെ വിട്ടിരുന്നു. (mangalam report) |
Saturday, November 27, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment