Sunday, November 28, 2010

ഡി.ഐ.ജി. ശ്രീജിത്തിനെതിരേ പരാതി സമര്‍പ്പിച്ചയാളെ ക്രൈംബ്രാഞ്ച്‌ മര്‍ദിച്ചതായി പരാതി
കൊച്ചി: ഡി.ഐ.ജി. ശ്രീജിത്തിനെതിരേ പരാതി സമര്‍പ്പിച്ചയാളെ കൊച്ചിയില്‍ ക്രൈംബ്രാഞ്ച്‌ സംഘം മര്‍ദിച്ചതായി പരാതി. കോഴിക്കോട്‌ സ്വദേശി ഷാജിയാണ്‌ പാലാരിവട്ടം സ്‌റ്റേഷനില്‍ പരാതിനല്‍കിയത്‌.

തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ സി.ഐ. അനില്‍കുമാറിനും അഞ്ചു ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥര്‍ക്കുമെതിരേ പോലീസ്‌ കേസെടുത്തു. എന്നാല്‍ തമിഴ്‌നാട്ടില്‍ ചെക്കുകേസില്‍ പ്രതിയായ ഷാജിയെ തേടി കൊച്ചിയിലെത്തിയ തമിഴ്‌നാട്‌ പോലീസിനെ സഹായിക്കുക മാത്രമാണ്‌ ക്രൈംബ്രാഞ്ച്‌ ചെയ്‌തതെന്നാണു പോലീസ്‌ പറയുന്നത്‌. കൊച്ചിയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഷാജിയെ പിടികൂടാന്‍ ബലപ്രയോഗം നടത്തിയതായും പോലീസ്‌ സമ്മതിച്ചു.

മഫ്‌തി വേഷത്തിലാണ്‌ തമിഴ്‌നാട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ കൊച്ചിയിലെത്തിയിരുന്നത്‌. പോലീസ്‌ പിടികൂടിയ ഷാജിയെ അജ്‌ഞാത കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുന്നതായാണു സൂചന. വിവാദമായതോടെ കേസ്‌ പാലാരിവട്ടം സ്‌റ്റേഷനില്‍നിന്നു കമ്മിഷണര്‍ ഓഫീസിലേക്കു കൈമാറി.
=======================================================

No comments:

Post a Comment