Friday, November 5, 2010

ഒബാമയ്ക്ക് അകമ്പടിയായി യുദ്ധക്കപ്പലുകളില്ലെന്ന് പെന്റഗണ്‍

Posted on: 05 Nov 2010

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് 34 യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിക്കുന്നുവെന്ന വാര്‍ത്ത പെന്റഗണ്‍ നിഷേധിച്ചു. 

വാര്‍ത്തയെ തമാശയായി മാത്രമേ എടുക്കുന്നുള്ളുവെന്ന് പെന്റഗണ്‍ വക്താവ് ജിയോഫ് മോറല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസ് നേവിയുടെ പത്ത് ശതമാനം വരുന്ന കപ്പലുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്ത ശരിയല്ല. ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തിനായി പശ്ചാത്തലസൗകര്യം ഒരുക്കുകമാത്രമാണ് പെന്റഗണ്‍ ചെയ്തത്. ഒരു വിമാനവാഹിനിയും 34 യുദ്ധക്കപ്പലുകളും മുംബൈയുടെ സമീപം അറബിക്കടലില്‍ വിന്യസിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. 

എന്നാല്‍ ഒബാമയുടെ സന്ദര്‍ശനത്തിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
======================================================

No comments:

Post a Comment