Sunday, November 28, 2010

നെഹ്‌റുവിനെതിരെ കേസെടുക്കുമോയെന്ന് അരുന്ധതി റോയ്‌
Posted on: 28 Nov 2010

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ തനിക്കെതിരെ കേസെടുത്തവര്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ കേസെടുക്കുമോയെന്ന് അരുന്ധതി റോയ്. കശ്മീര്‍ വിഷയത്തില്‍ നെഹ്‌റുവും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. പാക് പ്രധാനമന്ത്രിക്ക് അയച്ച ടെലഗ്രാം സന്ദേശത്തില്‍ നെഹ്‌റു ഇക്കാര്യം പറഞ്ഞതിന് രേഖയുണ്ടെന്നും അരുന്ധതി റോയ് വ്യക്തമാക്കി. 

അരുന്ധതിക്കെതിരെ കേസെടുക്കണമെന്ന കോടതി നിര്‍ദേശപ്രകാരം ഉടന്‍ അറസ്റ്റുണ്ടാകുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. 1947 ഒക്ടോബര്‍ 27 നാണ് ടെലഗ്രാം അയച്ചത്. കശ്മീരിലെ സ്വയംഭരണവും അതിര്‍ത്തി തര്‍ക്കവും സംബന്ധിച്ച സെമിനാറില്‍ ഡല്‍ഹില്‍ അരുന്ധതിറോയ് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണം. 


കശ്മീര്‍ ഒരുകാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ലെന്നും അതൊരു രാഷ്ട്രീയവിഷയം മാത്രമാണെന്നുമാണ് അവര്‍ പ്രസംഗിച്ചത്. ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിക്കെതിരെയും കേസെടുക്കാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒക്‌ടോബര്‍ 21 നാണ് സെമിനാര്‍ നടന്നത്. ജനുവരി ആറിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
=======================================================

No comments:

Post a Comment