| കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍നിന്ന് ബിനാമി പേരില്‍ 23 കോടി തട്ടി; കൂട്ടുനിന്ന ഉദ്യോഗസ്‌ഥരും ബ്ലേഡ് മാഫിയയും കുടുങ്ങും |
| ഹരിപ്പാട്: കണ്ടല്ലൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്ന് ബിനാമി പേരില്‍ 23 കോടി തട്ടിപ്പ്. കൂട്ടു നിന്ന ബാങ്ക് ഉദ്യോഗസ്‌ഥര്‍ക്കും ബ്ലേഡ് മാഫിയയ്‌ക്കുമെതിരേ നിയമനടപടിക്ക് സഹകരണവകുപ്പ് നിര്‍ദ്ദേശം. 15 വര്‍ഷക്കാലമായി 180-ല്‍ പരം ബിനാമി പേരുകളില്‍ സ്വര്‍ണപണയം, കാര്‍ഷിക വായ്‌പ എന്നിവയുള്‍പ്പെടെ 23 കോടി രൂപ ബ്ലെയിഡ് മാഫിയകള്‍ക്ക് നല്‍കിയതായി രജിസ്‌ട്രാറിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സി.പി.എം.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സോമനാണ് ബാങ്ക് സെക്രട്ടറി. ലോക്കല്‍ കമ്മിറ്റിയംഗം വിജയകുമാറാണ് ബാങ്കിന്റെ പ്രസിഡന്റ്. മുന്‍ ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെ ബോര്‍ഡിലുണ്ട്. സഹകരണവകുപ്പ് ജോയിന്‍റ് രജിസ്‌ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു തെളിഞ്ഞത്. അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് കായംകുളം ഏരിയാ കമ്മിറ്റി, ജില്ലാ കമ്മിറ്റിയംഗവും ജില്ലാ ബാങ്ക് പ്രസിഡന്റുമായ എം.സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നെങ്കിലും ബാങ്ക് ഭാരവാഹികള്‍ക്കെതിരേ നടപടി എടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങള്‍ ജോ.രജിസ്‌ട്രാറുടെ റിപ്പോര്‍ട്ട് കമ്മിറ്റിയില്‍ വച്ചു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ചേരുകയും ബാങ്ക് സെക്രട്ടറിയെ മാറ്റി ജില്ലാ ബാങ്കില്‍നിന്നു ഡെപ്യൂട്ടേഷനില്‍ ഒരാളെ നിയമിക്കാനും നിര്‍ദേശിച്ചു. പ്രസിഡന്റിനെ മാറ്റിനിര്‍ത്തി ബോര്‍ഡ് മരവിപ്പിക്കാനും നിര്‍ദേശം ഉണ്ടായി. ഈ സാഹചര്യത്തില്‍ കാര്‍ഷിക വായ്‌പ ഉള്‍പ്പെടെ ബാങ്കില്‍ നിന്നും നല്‍കേണ്ടെന്ന് ജില്ലാ ബാങ്കും തീരുമാനമെടുത്തു. ബാങ്ക് ഭരണസമിതിയെ മരവിച്ചതിനെതിരേ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ച പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്‍െറ നിര്‍ദ്ദേശം വകവയ്‌ക്കാതെ ലോക്കല്‍കമ്മിറ്റി എടുക്കുന്ന നീക്കത്തോട് പാര്‍ട്ടി നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സഹകരണവകുപ്പും ബാങ്ക് ഉദ്യോഗസ്‌ഥരുമായി ചര്‍ച്ച നടത്തി തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്‌ഥരെയും ബ്ലേഡ് മാഫയയ്‌ക്കുമെതിരേ നടപടിക്കള്‍ നിര്‍ദ്ദേശം നല്‌കിയിരിക്കുന്നത്. ഇതിന് സമാനമായ തട്ടിപ്പാണ് കുമാരപുരം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത്. ഇവിടെ ഒരുകോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. രണ്ട് ബാങ്കുകളിലും തുടര്‍ന്നും വിശദമായ അന്വേഷണം നടത്തും. സ്‌ഥാപനങ്ങളെ സംരക്ഷിച്ച് കൊണ്ട് ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. (mangalam report) |
| ====================================================== |
Tuesday, December 7, 2010
വെറും 23 കോടിയുടെ സഹകരണ തട്ടിപ്പ് അഴിമതി നമ്മുടെ ശാപം :
Subscribe to:
Post Comments (Atom)
No comments:
Post a Comment