Tuesday, December 7, 2010

അഴിമതി നമ്മുടെ ശാപം

വയനാട്‌ ജില്ലാ കലക്‌ടറെ മാറ്റി‍
തിരുവനന്തപുരം: പി.എസ്‌.സി നിയമന തട്ടിപ്പ്‌ വിവാദത്തില്‍ വയനാട്‌ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്റെ കസേര തെറിച്ചു. ഭാസ്കരനെ ജില്ലാ കലക്ടര്‍ സ്ഥാനത്തു നിന്നു നീക്കുന്നതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. ഇതു സംബന്ധിച്ച വിജ്‌ഞാപനം വൈകിട്ടുണ്ടാകും. സഹകരണ ബാങ്ക്‌ എം.ഡി വി.രതീശനെ പകരം വയനാട്‌ കലക്‌ടറാക്കും. റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍, മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ കലക്‌ടറെ മാറ്റാന്‍ തീരുമാനമായത്‌. കലക്‌ടറെ മാറ്റാന്‍ സി.പി.ഐ റവന്യൂമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

=============================================

No comments:

Post a Comment