ഫ്രഞ്ച് കമ്പനിയുമായി ഐ.എസ്.ആര്‍.ഒയ്‌ക്ക് 500 കോടിയുടെ കരാര്‍ |
| ബംഗളുരു: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ. ഫ്രാന്‍സിലെ ഏരിയന്‍ സ്‌പേസിന് 500 കോടിയുടെ രണ്ടു കരാറുകള്‍ നല്‍കി. കൂടാതെ, യൂറോപ്യന്‍ കമ്പനിയായ ഇ.എ.ഡി.എസ്. ഓസ്‌ട്രിയവുമായുള്ള സംയുക്‌ത ഉപഗ്രഹവ്യാപാര കരാര്‍ ഐ.എസ്.ആര്‍.ഒ. അഞ്ചുവര്‍ഷത്തേക്കുകൂടി പുതുക്കി. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ ഐ.എസ്.ആര്‍.ഒ. സന്ദര്‍ശനവേളയിലായിരുന്നു പ്രഖ്യാപനം. 2011 ല്‍ ജി.എസ്.എ.ടി-8 ഉം 2012 ല്‍ ജി.എസ്.എ.ടി-10 ഉം വിക്ഷേപിക്കാനാണ് ഏരിയന്‍സ്‌പേസുമായി കരാറായതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. രാധാകൃഷ്‌ണന്‍ പറഞ്ഞു. 250 കോടി രൂപ ചെലവു വരുന്നതാണ് ഓരോ വിക്ഷേപണവും. അറ്റ്‌ലാന്റിക് തീരത്തെ ഫ്രഞ്ച് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ വിക്ഷേപിണിയായ ഏരിയന്‍സ്‌പേസ് ഇതുവരെ 12 ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. 2005 ല്‍ ഓസ്‌ട്രിയവുമായി ഒപ്പുവച്ച കരാറാണ് അഞ്ചുവര്‍ഷത്തേക്കു നീട്ടിയത്. 4 കിലോവാട്ടില്‍ താഴെ പേലോഡ് ശേഷിയുള്ളതും 2-3 ടണ്‍ ഭാരം വരുന്നതുമായ വാര്‍ത്താവിതരണ ഉപഗ്രഹങ്ങളുടെ സംയുക്‌ത വ്യാപാരത്തിനായുള്ളതാണു കരാര്‍. സര്‍ക്കോസിയും ഭാര്യ കാര്‍ല ബ്രൂണിയും ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്ററില്‍ സംഘടിപ്പിച്ച പ്രദര്‍ശനം വീക്ഷിച്ചു. ================================================= |
Sunday, December 5, 2010
ഐ.എസ്.ആര്‍.ഒയ്‌ക്ക് 500 കോടിയുടെ കരാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment