വ്യാജരേഖ ചമച്ചു ലക്ഷങ്ങള്‍ തട്ടിയ അഭിഭാഷക ദമ്പതികള്‍ക്കും ഇന്‍ഷുറന്‍സ് ഉദ്യോഗസ്‌ഥനും തടവ് | ||||
| കൊച്ചി: വ്യാജ രേഖകള്‍ ചമച്ചു മോട്ടോര്‍ വാഹന അപകട നഷ്‌ടപരിഹാര കേസ് ഫയല്‍ ചെയ്‌തു ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അഭിഭാഷക ദമ്പതികളും ഇന്‍ഷുറന്‍സ് ഉദ്യോഗസ്‌ഥനും അടക്കമുള്ള പ്രതികള്‍ക്കു കോടതി തടവും പിഴയും ശിക്ഷവിധിച്ചു. കൊച്ചിയിലെ അഭിഭാഷക ദമ്പതികളായ പ്രേംകുമാര്‍, ഭാര്യ റൊസാരി പ്രേം, ബന്ധു ജൂഡ് ആന്റണി, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.എസ്. അനിയന്‍ എന്നിവരെയാണ് സി.ബി.ഐ. പ്രത്യേക ജഡ്‌ജി എസ്. വിജയകുമാര്‍ ആറുവര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇന്‍ഷുറന്‍സ് ഉദ്യോഗസ്‌ഥനായ അനിയന്‍ 3.1 ലക്ഷം രൂപ പിഴ ഒടുക്കണം. മറ്റു പ്രതികളുടെ പിഴ 1.1 ലക്ഷം രൂപ. രണ്ടാംപ്രതി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി കാഷ്യര്‍ പി.ആര്‍. രാജനെ സംശയത്തിന്റെ ആനുകൂല്യംനല്‍കി വിട്ടയച്ചു. 1998-99 കാലത്ത് വാഹന അപകടങ്ങളില്‍ പരുക്കേറ്റെന്നു വ്യാജരേഖയുണ്ടാക്കി എറണാകുളം എം.എ.സി.ടി. കോടതിയില്‍ വ്യാജപേരുകളില്‍ കേസുകള്‍ ഫയല്‍ചെയ്‌ത്, കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പായതായി രേഖകള്‍ ചമച്ച് 10.98 ലക്ഷം രൂപ തട്ടിയെടുത്തതായി സി.ബി.ഐ. കണ്ടെത്തിയിരുന്നു. ഒത്തുതീര്‍പ്പായി എന്ന വ്യാജേന നഷ്‌ടപരിഹാരത്തുകയ്‌ക്കുള്ള ചെക്കുകള്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നു കൈപ്പറ്റി ബാങ്കില്‍ ഹാജരാക്കി പണം മാറ്റിയെടുത്തുവെന്നാണ് സി.ബി.ഐ. കേസ്. | ||||
=======================================================
|
Sunday, December 5, 2010
വ്യാജ കേരളം ---
Subscribe to:
Post Comments (Atom)
No comments:
Post a Comment