കെ.പി.മോഹനന്‍ എം.എല്‍.എയുടെ വീടിനു നേരെ ബോബേറ്; ഹര്‍ത്താല്‍ |
| കണ്ണൂര്‍: പെരിങ്ങളം എം.എല്‍.എ കെ.പി.മോഹനന്റെ വീടിനു നേരെ ബോബേറ്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു സംഭവം. സോഷ്യലിസ്‌റ്റ് ജനത ഡമോക്രാറ്റിക് പാര്‍ട്ടിയുടെ എം.എല്‍.എയാണ് മോഹനന്‍. പുത്തൂരിലെ പത്മാ നിവാസിനു നേരെയായിരുന്നു ആക്രമണം. ബോംബേറ് ഉണ്ടാകുമ്പോള്‍ എം.എല്‍.എയും ജോലിക്കാരനും വീടിനുള്ളില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല. എന്നാല്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചു. പതിനഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. വീടിനു നേരെ കല്ലേറും ഉണ്ടായി. വീട്ടിലെ അക്വേറിയം അക്രമികള്‍ അടിച്ചുതകര്‍ത്തു. വീടിന്റെ ജനാലകള്‍ മുഴുവന്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. പെരിങ്ങളത്തും പാനൂരിലും സോഷ്യലിസ്‌റ്റ് ജനത ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അഞ്ച് ഓഫിസുകള്‍ക്കു നേരെയും കല്ലേറുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ചു പെരിങ്ങളം മണ്ഡലത്തില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ശശി മോഹനന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ================================================= |
Monday, December 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment