Sunday, December 5, 2010

വ്യാജ കേരളം

പി.എസ്‌.സി. നിയമനത്തട്ടിപ്പ്‌: 
വ്യാജന്‍മാരുടെ അച്‌ഛന്‍ ക്രമക്കേടുകളുടെ ഉസ്‌താദ്‌!
അഞ്ചല്‍: വ്യാജ പി.എസ്‌.സി. രേഖകള്‍ ചമച്ചു വയനാട്ടില്‍ സര്‍ക്കാര്‍ജോലി നേടിയവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗം അഞ്ചലില്‍. അഞ്ചല്‍ പനച്ചവിള സ്വദേശികളും സഹോദരന്‍മാരുമായ കണ്ണന്‍, ശബരിനാഥന്‍ എന്നിവരാണു വ്യാജരേഖകളുമായി വയനാട്ടില്‍ റവന്യൂവകുപ്പില്‍ ജോലി നേടിയത്‌. പലയിടങ്ങളിലായി നിരവധി ക്രമക്കേടുകള്‍ നടത്തി പിടിയിലായ റിട്ട: പോസ്‌റ്റല്‍ ജീവനക്കാരന്‍ കൃഷ്‌ണന്‍കുട്ടി ചെട്ടിയാരുടെ മക്കളാണ്‌ ഇരുവരും. ചെട്ടിയാരുടെ ഇടപെടലാണ്‌ ഇരുവരെയും സര്‍ക്കാര്‍ ജോലിയിലെത്തിച്ചതെന്നാണു പോലീസ്‌ നിഗമനം.

ഇലക്‌ട്രിക്‌ കട നടത്തിയിരുന്ന കണ്ണന്‍ പനച്ചവിള പെട്രോള്‍ പമ്പിലെ പങ്കാളിയുമായിരുന്നു. കൃഷ്‌ണന്‍കുട്ടി ചെട്ടിയാര്‍ ഏരൂര്‍ പോസ്‌റ്റ് ഓഫീസില്‍ ജോലിയിലിരിക്കേ ലക്ഷങ്ങള്‍ അപഹരിച്ചതിനു സസ്‌പെന്‍ഷനില്‍ കഴിഞ്ഞയാളാണ്‌. ഇതു സംബന്ധിച്ച അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ട്‌. ഇയാള്‍ 10 വര്‍ഷത്തോളം ശബരിമലയില്‍ ജോലി നോക്കിയിരുന്നു.

ഉയര്‍ന്ന ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചാണു ശബരിമല ഡ്യൂട്ടി തരപ്പെടുത്തിയിരുന്നത്‌. ഇവിടെയും ക്രമക്കേട്‌ നടത്തിയതായി പരാതി ലഭിച്ചതിനേത്തുടര്‍ന്ന്‌ അന്വേഷണം നടക്കുകയും ശബരിമല ഡ്യൂട്ടിയില്‍നിന്ന്‌ ഒഴിവാക്കപ്പെടുകയും ചെയ്‌തിരുന്നു. പോസ്‌റ്റ്മാനായി സര്‍വീസില്‍ കയറിയ കൃഷ്‌ണന്‍കുട്ടി ലക്ഷക്കണക്കിനു രൂപയുടെ വസ്‌തുവകകള്‍ വാങ്ങിക്കൂട്ടിയതായും പോലീസിനു വിവരം ലഭിച്ചു. പനച്ചവിളയില്‍ രണ്ടു ബഹുനില കെട്ടിടങ്ങള്‍ ഇയാള്‍ നിര്‍മിച്ചിട്ടുണ്ട്‌.

ഇടമുളയ്‌ക്കല്‍, അഞ്ചല്‍ പഞ്ചായത്തുകളില്‍ വസ്‌തുക്കള്‍ വാങ്ങിയിട്ടുണ്ട്‌. ഏറത്ത്‌ റബര്‍തോട്ടം വാങ്ങിയെങ്കിലും അടുത്തിടെ വിറ്റു. മക്കള്‍ക്കു ജോലി തരപ്പെടുത്താന്‍ പനച്ചവിളയിലെ വസ്‌തു അടുത്തിടെ 20 ലക്ഷം രൂപയ്‌ക്കു വിറ്റതായും പോലീസിനു വിവരം ലഭിച്ചു. കൃഷ്‌ണന്‍കുട്ടി ചെട്ടിയാരും മക്കളും ഇപ്പോള്‍ ഒളിവിലാണ്‌.  (mangalam)
=======================================================

No comments:

Post a Comment