യു.എന്‍. രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് ചൈനയുടെ പിന്തുണ
Posted on: 16 Dec 2010
തന്റെ സന്ദര്‍ശനം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ചൈനീസ് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായി അദ്ദേഹം ചര്‍ച്ച നടത്തി. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഞങ്ങളുടെ 'നല്ല അയല്‍വാസി'യുമായി കൂടുതല്‍ സഹകരിക്കും എന്നാണ് ചര്‍ച്ചയ്ക്ക് മുമ്പ് വെന്‍ജിയാബോ പ്രതികരിച്ചത്.
രാഷ്ട്രപതിഭവനില്‍ നടന്ന ആചാരപരമായ വരവേല്‍പ്പിന് ശേഷം മന്‍മോഹന്‍സിങിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. വ്യാപാര-വാണിജ്യ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പുവെച്ചു. പൊതുവികസന വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിക്കേണ്ടതുണ്ടെന്നും ചൈനയുമായുള്ള സൗഹൃദം ഊഷ്മളമാക്കാന്‍ സന്ദര്‍ശനം സഹായിച്ചുവെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതീക്ഷ പ്രകടിപ്പിച്ചു.
യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുമായും അദ്ദേഹം ചര്‍ച്ച നടത്തി. വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയും വെന്‍ജിയാബോയുമായി കൂടിക്കാഴ്ച്ച നടത്തും. അതിര്‍ത്തി സംബന്ധിച്ച തര്‍ക്കവും വിസാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. അതിനിടെ മന്‍മോഹന്‍സിങുമായി ചര്‍ച്ച നടക്കുന്ന ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിന് മുന്നില്‍ ടിബറ്റ് അനുകൂലികള്‍ പ്രകടനം നടത്തി. ഇവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
========================================
No comments:
Post a Comment