Sunday, December 19, 2010

വ്യാജ കേരളം:

വ്യാജ ബാങ്ക്‌രേഖ ഉപയോഗിച്ചു തട്ടിപ്പ്‌; 
അന്വേഷണം ഹൈദരാബാദിലേക്ക്‌
ആലപ്പുഴ: ജില്ലാ സഹകരണബാങ്കിലെ വ്യാജ സ്‌ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ്‌ ചമച്ചു തട്ടിപ്പുനടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഹൈദരാബാദിലേക്കു വ്യാപിപ്പിക്കുന്നു. തട്ടിപ്പ്‌ സംഘത്തിലെ പ്രമുഖ സുധാ ദസാരിയെക്കുറിച്ചറിയാനായി അന്വേഷണസംഘം അടുത്തുതന്നെ ഹൈദരാബാദിലേക്കു പോകും.

വ്യാജരേഖകള്‍ നിര്‍മിക്കാനുപയോഗിച്ചതു സുധയുടെ ലാപ്‌ടോപ്പാണെന്നു പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. വ്യാജ സര്‍ഫിക്കറ്റുകളുടെ പകര്‍പ്പും മറ്റുമാണ്‌ നിലവില്‍ ലഭിച്ചിട്ടിട്ടുള്ളതെന്നിരിക്കെ ഇവ നിര്‍മിക്കാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കണ്ടെത്താനും പോലീസ്‌ ശ്രമം തുടങ്ങി.

ദിവസങ്ങളായി പോലീസ്‌ കസ്‌റ്റഡിയിലുള്ള ആന്‌ധ്രാസ്വദേശികളായ നവീന്‍കുമാര്‍ (31), വിപിന്‍ (33) എന്നിവരുടെ അറസ്‌റ്റ് ഇന്നലെ രേഖപ്പെടുത്തിയതായി അറിയുന്നു. തട്ടിപ്പില്‍ പങ്കുണ്ടെന്ന്‌ പോലീസ്‌ സംശയിക്കുന്ന ലീഗ്‌ നേതാവും മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗവുമായ സൈഫുദ്ദീന്‍ കുഞ്ഞിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ആലപ്പുഴ ജില്ലാ സെഷന്‍സ്‌ കോടതി പരിഗണിക്കും.

സൈഫുദ്ദീന്‍ കുഞ്ഞും ഭാര്യയും മക്കളും അംഗങ്ങളായ ട്രസ്‌റ്റുകളുടെ പേരിലാണ്‌ തട്ടിപ്പു നടത്താന്‍ പദ്ധതിയിട്ടതെന്നു പോലീസ്‌ സ്‌ഥിരീകരിച്ചു. പണം നഷ്‌ടമായതായി കണ്ടെത്താന്‍ കഴിയാത്തതു പോലീസിനെ കുഴയ്‌ക്കുന്നു. തട്ടിപ്പിനു തീവ്രവാദബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌.

വ്യാജബാങ്ക്‌ ഗ്യാരന്റികാട്ടി വിദേശത്തുനിന്നു പണം വരുത്താന്‍ ലക്ഷ്യമിട്ടത്‌ ഇത്തരം ആവശ്യങ്ങള്‍ക്കുവേണ്ടിയാണോയെന്നാണു സംശയം. അതേസമയം പട്ടണക്കാട്ട്‌ ശാഖാമാനേജരെ മാത്രം സസ്‌പെന്‍ഡ്‌ ചെയ്‌ത് മുഖം രക്ഷിക്കാനാണു ബാങ്ക്‌ ശ്രമിക്കുന്നതെന്ന്‌ ആക്ഷേപമുണ്ട്‌.

തട്ടിപ്പിനെപ്പറ്റി ബാങ്കിലെ മറ്റു ചിലര്‍ക്കും അറിവുണ്ടായിരുന്നെന്നാണു സൂചന. ബാങ്കിന്റെ മുഴുവന്‍ ശാഖകളിലേയും അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്‌.
======================================================

No comments:

Post a Comment