Sunday, December 19, 2010

നിയമന തട്ടിപ്പ്‌:




നിയമന തട്ടിപ്പ്‌: 
ലാസ്‌റ്റ് ഗ്രേഡ്‌ സെര്‍വന്റ്‌ നിയമനത്തിന്‌ 
ഇടുക്കിയില്‍ രഹസ്യപരീക്ഷ
കട്ടപ്പന: ഇടുക്കിയിലെ 2007-ല്‍ നടന്ന ലാസ്‌റ്റ് ഗ്രേസ്‌ സെര്‍വന്റ്‌ പരീക്ഷയില്‍ ഉദ്യോഗാര്‍ഥികളെ തിരുകിക്കയറ്റാന്‍ രഹസ്യ പരീക്ഷ നടത്തിയതായി സൂചന. 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ജില്ലാ പി.എസ്‌.സിയിലെ വിവിധ ഗ്രേഡുകളിലുള്ള ഉദ്യോഗസ്‌ഥര്‍ കോഴ കൈപ്പറ്റിയാണു രഹസ്യ പരീക്ഷ നടത്തിയത്‌.

അഞ്ചു വര്‍ഷത്തിലേറെയായി ഇങ്ങനെ ഇടുക്കിയില്‍ തട്ടിപ്പ്‌ അരങ്ങേറിയതായും വിവരമുണ്ട്‌. കട്ടപ്പന ജില്ലാ പി.എസ്‌.സി. ഓഫീസിലെ ഒരു താഴ്‌ന്ന ജീവനക്കാരനാണു തട്ടിപ്പിന്റെ സൂത്രധാരന്‍. ഇയാളുടെ ഒത്താശയോടെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരെ ചാക്കിട്ടുപിടിച്ചാണ്‌ ഇടപാട്‌ അരങ്ങേറുന്നത്‌.

പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികളുടെ ഒ.എം.ആര്‍. ഷീറ്റിനു പകരം രഹസ്യ പരീക്ഷ എഴുതിച്ച ഒ.എം.ആര്‍. ഷീറ്റ്‌ തിരുകിക്കയറ്റിയാണ്‌ തട്ടിപ്പു നടത്തിയത്‌. ഇടുക്കിയിലെ തന്നെ പ്രധാന ടൗണിലെ ഒരു ബാര്‍ ഹോട്ടലിലാണ്‌ രഹസ്യ പരീക്ഷ സംഘടിപ്പിച്ചത്‌. 

ഉത്തര കടലാസ്‌ സൂചികയും ഉദ്യോഗാര്‍ഥികള്‍ക്ക്‌ എത്തിച്ചുനല്‍കി. പിന്നീട്‌ ഇതുപ്രകാരം പൂരിപ്പിച്ചു നല്‍കുന്ന ഒ.എം.ആര്‍. ഷീറ്റുകള്‍ യഥാര്‍ഥ സ്‌ഥാനത്തുപയോഗിച്ചാണു തട്ടിപ്പ്‌ അരങ്ങേറിയത്‌. ഇത്തരം ക്രമക്കേട്‌ ഒഴിവാക്കാന്‍ പി.എസ്‌.സി. ബാര്‍കോഡ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെ മറികടക്കുന്ന വിധത്തിലാണു തട്ടിപ്പ്‌ അരങ്ങേറിയത്‌.

പി.എസ്‌.സി. ഓഫീസില്‍ സൂക്ഷിക്കുന്ന ബാര്‍കോഡ്‌ അടങ്ങിയ ഒ.എം.ആര്‍. ഷീറ്റിന്റെ ഭാഗവും മാറ്റി രഹസ്യ പരീക്ഷയുടെ ബാര്‍കോഡ്‌ ഭാഗം തിരുകിക്കയറ്റുന്നതിനാല്‍ തട്ടിപ്പ്‌ സാധൂകരിക്കപ്പെടുകയാണ്‌.

രണ്ടാമത്‌ പരീക്ഷ നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ഥിയുടെ കൈയക്ഷരവും മാറ്റപ്പെടുന്നില്ലെന്നതും തട്ടിപ്പുകാര്‍ക്കു സഹായകരമാകുന്നു. ഇത്തരത്തില്‍ ജോലി ലഭിച്ചയാള്‍ ജില്ലയിലെ സെയില്‍ ടാക്‌സ് വകുപ്പില്‍ ജോലി ചെയ്യുന്നതായും വിവരമുണ്ട്‌.
(a mangalam report)
======================================================

No comments:

Post a Comment