Saturday, December 4, 2010

മാവൂരില്‍ കൂട്ടബലാല്‍സംഗം..

മാവൂരില്‍ മൂന്നംഗ സംഘം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്‌തു

കോഴിക്കോട്‌: ഭര്‍ത്താവ്‌ ഗള്‍ഫില്‍ നിന്ന്‌ വന്നിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ യുവതിയെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മൂന്നുപേര്‍ കൂട്ട ബലാല്‍സംഗം ചെയ്‌തു.

ഇതോടനുബന്ധിച്ച്‌ മാവൂര്‍ സ്വദേശിയായ അബ്‌ദുള്‍റസാക്ക്‌ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ മാവൂര്‍ പോലീസ്‌ കേസെടുത്തു. കഴിഞ്ഞ മാസം ആറിനാണ്‌ സംഭവം. ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു 30 കാരിയായ യുവതി. ഭര്‍ത്താവ്‌ മാവൂരിലെത്തിയിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ച്‌ തീര്‍ക്കാമെന്നും പറഞ്ഞ്‌ അബ്‌ദുള്‍ റസാക്ക്‌ യുവതിയെ സമീപിക്കുകയായിരുന്നുവെന്ന്‌ കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളജ്‌ സി.ഐ ടി.പി.ശ്രീജിത്ത്‌ പറഞ്ഞു.യുവതിയെ രാവിലെ പതിനൊന്നു മണിക്ക്‌ കാറില്‍ കയറ്റി കല്‍പ്പള്ളിയിലെ ഒരു വീട്ടിലേക്കു കൊണ്ടുപോയി.അവിടെ മറ്റു രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു.റിയാസ്‌ എന്നാണ്‌ ഇയാളുടെ പേരെന്നാണ്‌ യുവതി പോലീസിനോടു പറഞ്ഞത്‌. ഇതു സ്‌ഥിരീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. മൂന്നാമത്തെ ആള്‍ ആരാണെന്നു വ്യക്‌തമായിട്ടില്ല. വീട്ടില്‍ വച്ച്‌ മൂന്നുപേരും മാറിമാറി പീഢിപ്പിച്ചു. അവശയായ നിലയില്‍ വൈകുന്നേരത്തോടെയാണ്‌ വിട്ടയച്ചത്‌. സഹോദരനും അമ്മയ്‌ക്കുമൊപ്പമാണു യുവതി താമസിക്കുന്നത്‌.

കഴിഞ്ഞ ദിവസമാണ്‌ പരാതിയുമായി യുവതി പോലീസിനെ സമീപിച്ചത്‌. യുവതിയെ ഇന്നലെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക്‌ വിധേയമാക്കി. പ്രതികളെ ആരെയും അറസറ്റ്‌ ചെയ്‌തിട്ടില്ല. പ്രതികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പോലീസ്‌ ഊര്‍ജിതമാക്കിയിട്ടുണ്ട്‌. മെഡിക്കല്‍കോളജ്‌ സിഐ പികെ രാജുവാണ്‌ അന്വേഷണം നടത്തുന്നത്‌.

======================================================

No comments:

Post a Comment