Saturday, December 4, 2010

..

അമ്മയെ വെട്ടിക്കൊന്ന്‌ മകന്‍ തൂങ്ങി മരിച്ചു
അടിമാലി: മാനസികരോഗിയായ മകന്‍ മാതാവിനെ അരിവാള്‍കൊണ്ട്‌ വെട്ടിക്കൊലപ്പെടുത്തിയശേഷം വീട്ടില്‍ തൂങ്ങിമരിച്ചു. പത്താംമൈല്‍ ദേവായാര്‍ കോളനി കുന്നുകുഴി ലീലാമ്മ (55)യെയാണ്‌ മകന്‍ ഷിന്റോ (മോനായി- 27) ഇന്ന്‌ പുലര്‍ച്ചെ വെട്ടിക്കൊലപ്പെടിത്തിയത്‌. അരിവാള്‍ക്കൊണ്ട്‌ ലീലാമ്മയുടെ ദേഹമാസകലം മുറിവേല്‍പ്പിച്ചിട്ടുണ്ട്‌. അമ്മയെ വെട്ടിയശേഷം ഷിന്റോ അടുത്ത ബന്ധുവീട്ടില്‍ പോയി. 

'എനിക്കു വിശന്നു, അതുകൊണ്ട്‌ ഞാന്‍ അമ്മയെ കൊന്നു' എന്നു പറഞ്ഞു. തിരിച്ച്‌ വീട്ടില്‍ എത്തി വീടിന്റെ ബര്‍ത്തില്‍ കുരുക്കിട്ട്‌ തൂങ്ങുകയായിരുന്നു. നാട്ടുകാര്‍ വാതില്‍ ചവുട്ടിത്തുറന്ന്‌ ഷിന്റോയെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏലിയാമ്മയും മകനും ഒറ്റയ്‌ക്കാണ്‌ താമസിച്ചിരുന്നത്‌. അടുത്തിടെ കെ.എസ്‌.ഇ.ബി. തൊട്ടിയാര്‍ ജലപദ്ധതിയുടെ ഭാഗമായി സ്‌ഥലം ഏറ്റെടുപ്പ്‌ നടത്തിയപ്പോള്‍ ഇവരുടെ വീട്‌ ഏറ്റെടുത്തിരുന്നു. പ്രതിഫലമായി നഷ്‌ടപരിഹാരത്തുക നല്‍കാമെന്ന ധാരണാപുറത്താണ്‌ സ്‌ഥലം ഏറ്റെടുത്തത്‌. 35 സെന്റാണ്‌ ഇവര്‍ക്ക്‌ ആകെയുണ്ടായിരുന്ന ഭൂമി. ഇതില്‍ 13 സെന്റാണ്‌ പദ്ധതിപ്രദേശത്ത്‌ വരുന്നത്‌. ഇതിന്‌ 2.83.661 രൂപ നല്‍കാമെന്ന്‌ അധികൃതര്‍ അറിയിച്ചിരുന്നു. എട്ടുമാസം മുന്‍പാണ്‌ കെ.എസ്‌.ഇ.ബി. ഏറ്റെടുക്കല്‍ നടപടി തുടങ്ങിയത്‌.

ആറുമാസം മുന്‍പ്‌ അസുഖം മൂര്‍ച്‌ഛിച്ച ഷിന്റോ ഇവരുടെ വീട്‌ അടിച്ചുതകര്‍ത്തു. തുടര്‍ന്ന്‌ കെ.എസ്‌.ഇ.ബി. ഏറ്റെടുത്ത വീട്ടിലാണ്‌ താമസിച്ചുവന്നത്‌് ഇന്നലെ കെ.എസ്‌.ഇ.ബി. അധികൃതര്‍ പോലീസിന്റെ സഹായത്തോടെ ഇവരെ ഈ വീട്ടില്‍നിന്ന്‌ ഒഴിവാക്കാന്‍ എത്തിയിരുന്നു.
ഇവര്‍ പ്രതികരിക്കുകയാണെങ്കില്‍ ഇവരെ മാനസികാശുപത്രിയില്‍ പ്രവേശിപ്പിക്കാം എന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ അധികൃതര്‍ പോലീസുമായെത്തിയത്‌. എന്നാല്‍ ഇവര്‍ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ ഇറങ്ങിപ്പോന്നു. തുടര്‍ന്ന്‌ രാത്രി ഈ വീട്ടില്‍ തന്നെ തിരിച്ചെത്തിയ ശേഷമാണ്‌ ഷിന്റോ മാതാവിനെ കൊലപ്പെടുത്തി ആത്മഹത്യചെയ്‌തത്‌.
========================================================

No comments:

Post a Comment