Sunday, December 5, 2010

കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ അഴുകിയ നിലയില്‍
പത്തനംതിട്ട: അഞ്ചു ദിവസം മുമ്പ്‌ കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മണ്ണാറമല ചരിവുപുരയിടത്തില്‍ ജനാര്‍ദനന്റെ ഭാര്യ വല്‍സമ്മ(61)യുടെ മൃതദേഹമാണ്‌ ഇന്നലെ വൈകിട്ട്‌ 5 മണിയോടെ അടുത്തുളള പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്‌.

നവംബര്‍ 30 ന്‌ വൈകിട്ട്‌ അമ്പലത്തില്‍ പോകുന്നെന്നു പറഞ്ഞ്‌ വീട്ടില്‍നിന്നും ഇറങ്ങിയതാണ്‌ വല്‍സമ്മ. ഇവരെ കാണാനില്ലെന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ്‌ മൃതദേഹം 10 മീറ്റര്‍ താഴ്‌ചയില്‍ കിണര്‍ വെളളത്തില്‍ കണ്ടത്‌. ഇന്ന്‌ പുറത്തെടുത്ത്‌ അവിടെ വച്ചു തന്നെ പോസ്‌റ്റുമോര്‍ട്ടം നടത്തി സംസ്‌കരിക്കും. മക്കള്‍: സജികുമാര്‍, സാജന്‍
=======================================================

No comments:

Post a Comment