ഇഷ്‌ടവസ്‌ത്രം വാങ്ങി നല്‍കിയില്ല; എട്ടാംക്ലാസുകാരി ജീവനൊടുക്കി |
| അടിമാലി: ജില്ലാ പ്രവൃത്തി പരിചയമേളയില്‍ പങ്കെടുക്കുന്ന ദിവസം അണിയാന്‍ ആഗ്രഹിച്ച വസ്‌ത്രം വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് എട്ടാംക്ലാസുകാരി ജീവനൊടുക്കി. ചാറ്റുപാറ ഒഴുകയില്‍ സോമന്റെ മകള്‍ ജ്യോതിസാ (13)ണ് ഇന്നലെ വൈകിട്ട് ഇവരുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടലിന്റെ സ്‌റ്റോര്‍ റൂമില്‍ തൂങ്ങിമരിച്ചത്. ജീവനക്കാരന്‍ സ്‌റ്റോറില്‍ പലചരക്കു സാധനങ്ങള്‍ എടുക്കാന്‍ ചെന്നപ്പോള്‍ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കയര്‍ അറുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ഇക്കഴിഞ്ഞ ആഴ്‌ച ദേവിയാര്‍ കോളനി ഗവ. വൊക്കേഷണല്‍ സ്‌കൂളില്‍ നടന്ന ഉപജില്ലാ പ്രവൃത്തി പരിചയ മേളയില്‍ പെയിന്റിംഗിനും മോഡലിംഗിനും ഒന്നാം സമ്മാനം നേടിയിരുന്നു. ചിത്രരചനയില്‍ അഭിരുചിയുള്ള ജ്യോതിസ് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇതിന് തുടര്‍ച്ചയായിട്ടുള്ള ജില്ലാ പ്രവൃത്തി പരിചയ മേള കട്ടപ്പന വെള്ളയാംകുടി സ്‌കൂളില്‍ അടുത്ത ദിവസം നടക്കാനിരിക്കെയാണ് ബാലിക വീട്ടുകാരോട് പിണങ്ങി ജീവനൊടുക്കിയത്. ====================================================== |
Sunday, December 5, 2010
എട്ടാംക്ലാസുകാരി ജീവനൊടുക്കി
Subscribe to:
Post Comments (Atom)
No comments:
Post a Comment