ലൈംഗിക പീഡനം: ബി.എസ്.എഫിന് പാര്‍ലമെന്റ് സമിതി വിമര്‍ശം |
| ന്യൂഡല്‍ഹി: അര്‍ധസൈനിക വിഭാഗത്തിലെ വനിതകള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഫലപ്രദമായ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോടു പാര്‍ലമെന്റ് സമിതി. ലൈംഗികപീഡനം സംബന്ധിച്ച് അര്‍ധസൈനിക വിഭാഗത്തിലെ, പ്രത്യേകിച്ചും ബി.എസ്.എഫിലെ, വനിതാ ജീവനക്കാര്‍ നല്‍കുന്ന പരാതികളില്‍ ഇപ്പോള്‍ മുതിര്‍ന്ന ഓഫീസര്‍മാരുടെ ഭാര്യമാരാണു തീര്‍പ്പുകല്‍പ്പിക്കുന്നത്. ഇതില്‍ സമിതി ആശ്‌ചര്യം പ്രകടിപ്പിച്ചു. സ്‌ത്രീശാക്‌തീകരണത്തിനായുള്ള പാര്‍ലമെന്ററി സമിതി അര്‍ധസൈനിക വിഭാഗത്തിലെ സ്‌ത്രീകളേക്കുറിച്ച് ലോക്‌സഭയിലും രാജ്യസഭയിലും സമര്‍പ്പിച്ച 33 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. നിഷ്‌പക്ഷമല്ലാത്ത ഇത്തരം വിധിപ്രസ്‌താവങ്ങള്‍ എത്രയും വേഗം ഒഴിവാക്കണമെന്നു സമിതി ആവശ്യപ്പെട്ടു. ചില വിഭാഗങ്ങളില്‍ ലൈംഗിക പീഡനങ്ങളേക്കുറിച്ച് അന്വേഷിക്കുന്ന സമിതികളില്‍ വനിതാ എന്‍.ജി.ഒമാരും അംഗങ്ങളാണെന്നു സമിതി നിരീക്ഷിച്ചു. പീഡനത്തിന് ഇരയായ വനിതകളെ പുരുഷ ഓഫീസര്‍മാര്‍ ഭീഷണിപ്പെടുത്താതിരിക്കാനായി ഇത്തരം സമിതികളില്‍ വനിതാ എന്‍.ജി.ഒകളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നു സമിതി അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളില്‍ അന്വേഷണത്തിനായി ആറുമാസത്തെ സമയപരിധി അനുവദിക്കണമെന്നും പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. |
| ======================================================= |
Friday, December 3, 2010
ലൈംഗിക പീഡനം
Subscribe to:
Post Comments (Atom)
No comments:
Post a Comment