| ജോലി ലഭിച്ചില്ല; ആദിവാസി ഊരിലെ ആദ്യ ബി.എഡ്.ബിരുദധാരി ജീവനൊടുക്കി |
| മൂന്നാര്‍: മറയൂര്‍ ആദിവാസി ഊരുകളിലെ ആദ്യത്തെ ബി.എഡ്. ബിരുദധാരിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മട്ടാംകുഴി ആദിവാസിക്കുടിയിലെ തങ്കരാജിന്റെ മകന്‍ രമേഷാ (22)ണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ആത്മഹത്യ ചെയ്‌തത്. ജോലി ലഭിക്കാത്തതിന്റെ വിഷമവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് മരണകാരണമെന്നറിയുന്നു. പഠനത്തില്‍ സമര്‍ഥനായിരുന്ന രമേഷ് നിരവധിപേരുടെ സഹായത്തോടെയാണ് ബിരുദവും ബി.എഡും പൂര്‍ത്തിയാക്കിയത്. ജോലി ലഭിക്കാത്തതില്‍ ഇയാള്‍ നിരാശനായിരുന്നതായും പറയുന്നു. ചെല്ലമ്മയാണ് മാതാവ്. ചിത്ര എന്നു വിളിക്കുന്ന കുപ്പമ്മയാണ് ഭാര്യ. ഒന്നരവയസുള്ള ശ്രീജിത്ത് ഏക മകനാണ്. ============================================ |
Tuesday, December 7, 2010
അറിവിന്‍റെ ദുഃഖം
Subscribe to:
Post Comments (Atom)
No comments:
Post a Comment