നിയമനതട്ടിപ്പ്: അഭിലാഷ് പിള്ള കീഴടങ്ങി
Posted on: 07 Dec 2010
പ്രതികളെ പിടികൂടാന്‍ വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചിരുന്നു. അഭിലാഷ് പിള്ളയും മറ്റ് ഇടനിലക്കാരും തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായതുകൊണ്ടാണ് ഈ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘങ്ങളെ രൂപവത്കരിച്ചത്. ഈ ജില്ലകളിലെ ഇടനിലക്കാരുമായുള്ള ബന്ധത്തക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനായിരുന്നു ഇത്.
സംസ്ഥാനത്തൊട്ടാകെ പല ജില്ലകളിലായി നടന്ന നിയമനത്തട്ടിപ്പുകളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് മുഖ്യപ്രതികള്‍ രണ്ടു പേരും കീഴടങ്ങുന്നത്.
വ്യാജരേഖയിലൂടെയും വ്യാജ ഉത്തരവിലൂടെയും വയനാട്ടില്‍ എട്ടുപേര്‍ സര്‍ക്കാര്‍ ജോലി നേടിയ സംഭവത്തില്‍ വയനാട് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കെ. വിജയനെയും ഹുസൂര്‍ ശിരസ്തദാര്‍ പി.കെ.പ്രഭാവതിയെയും ഇന്നലെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.
---------------------------------------------------------------------------------
No comments:
Post a Comment