Thursday, December 2, 2010

യൂറോപ്പില്‍ അതിശൈത്യം:

യൂറോപ്പില്‍ അതിശൈത്യം:
വിമാനത്താവളങ്ങള്‍ അടച്ചു;
ജനജീവിതം സ്‌തംഭിച്ചു

ലണ്ടന്‍: അതിശൈത്യത്തെ തുടര്‍ന്ന്‌ വടക്കന്‍ യൂറോപ്പിലെ വിമാനത്താവളങ്ങള്‍ അടച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്‌, സ്വിറ്റ്‌സര്‍ലണ്ട്‌ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ്‌ അടച്ചത്‌. ജര്‍മനിയിലും സ്‌പെയിനിലും ശൈത്യം വിമാനസര്‍വീസിനെ ബാധിച്ചു. ജര്‍മ്മനിയില്‍ 20 ഡിഗ്രി വരെയാണ്‌ തണുപ്പ്‌. റഷ്യന്‍ തലസ്‌ഥാനമായ മോസ്‌കോയില്‍ 23 ഡിഗ്രി വരെ രേഖപ്പെടുത്തി. 1931 ന്‌ ശേഷം രാജ്യത്ത്‌ ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്‌ ഇതാദ്യമായാണ്‌.

പോളണ്ടില്‍ താപനില 26 ഡിഗ്രി വരെയെത്തി. പോളണ്ടില്‍ ഭവനരഹിതരായ എട്ട്‌ പേരാണ്‌ ശൈത്യംമൂലം മരിച്ചത്‌. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധി നല്‍കിയിരിക്കുകയാണ്‌. വടക്കന്‍ ഇറ്റലിയിലും ജനജീവിതം താറുമാറായി. അല്‍ബീനിയയില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു.

ഫ്രാങ്ക്‌ഫര്‍ട്ട്‌, മ്യൂണിക്‌, വിയന്ന, പരാഗെ്വ എന്നിവടങ്ങളിലും വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കി. അതിശൈത്യത്തെ തുടര്‍ന്ന്‌ യൂറോപ്പില്‍ ഇന്ധനത്തിന്റെ ആവശ്യകത വര്‍ധിച്ചു. വൈദ്യുതി ഉപയോഗവും കൂടിയതോടെ വിലയും വര്‍ധിച്ചു.

=================================================

No comments:

Post a Comment