Monday, December 6, 2010

നാട് പുരോഗമിക്കുന്നു:


സുഹൃത്തിന്റെ ഭാര്യയെ തോക്കുചൂണ്ടി പീഡിപ്പിച്ചു; 

വ്യാപാരി അറസ്‌റ്റില്‍
കൊച്ചി: സുഹൃത്തിന്റെ ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌ത സിമെന്റ്‌ വ്യാപാരിയെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. എടയ്‌ക്കാട്ടുവയല്‍ സ്വദേശി സീതക്കുന്നേല്‍ രാജന്‍ തോമസി (46) നെയാണ്‌ ഇന്നലെ പിറവം സി.ഐ: കെ. ബിജുമോന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌.

സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: കാറില്‍ വീട്ടിലേക്കു പോവുകയായിരുന്ന രാജന്‍ വഴിയില്‍വച്ചു സുഹൃത്തിന്റെ ഭാര്യയായ വീട്ടമ്മയെ കണ്ടു. വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞപ്പോള്‍ രാജനെ പരിചയമുണ്ടായിരുന്ന വീട്ടമ്മ കാറില്‍ കയറി.

എന്നാല്‍ പ്രതി സ്വന്തം വീട്ടിലേക്കാണു വീട്ടമ്മയെ കൊണ്ടുപോയത്‌. രാജന്റെ അമ്മയുമായി സംസാരിച്ചിട്ടു പോകാമെന്നു പറഞ്ഞു വീട്ടമ്മയെ രാജന്‍ വീട്ടിനുള്ളിലേക്കു ക്ഷണിച്ചു. തുടര്‍ന്നു ലൈംഗികമായി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഒച്ചവച്ച വീട്ടമ്മയെ രാജന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. നടന്ന സംഭവങ്ങള്‍ പുറത്തുപറഞ്ഞാല്‍ കുടുംബബന്ധം തകര്‍ക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. വീണ്ടും ഭീഷണിപ്പെടുത്തിയപ്പോള്‍ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആരക്കുന്നത്തു സിമെന്റ്‌, കമ്പി വ്യാപാരം നടത്തുന്നയാളാണു രാജന്‍ തോമസ്‌. വ്യാപാരസ്‌ഥാപനത്തില്‍ നിന്നാണു പോലീസ്‌ രാജനെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതി പിറവം പോലീസിന്റെ കസ്‌റ്റഡിയിലാണ്‌

=======================================================


പോലീസ്‌ സ്‌റ്റേഷനില്‍ സി.പി.എം. അക്രമം: എസ്‌.ഐയുടെ വാഹനം തകര്‍ത്തു
തലശേരി: ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുനേരേ ബോംബെറിഞ്ഞ കേസില്‍ പോലീസ്‌ പിടികൂടിയ പ്രവര്‍ത്തകനെ മര്‍ദിച്ചെന്നാരോപിച്ച്‌ പോലീസ്‌ സ്‌റ്റേഷനില്‍ സി.പി.എമ്മുകാരുടെ അതിക്രമം. സ്‌റ്റേഷന്‍ വളഞ്ഞ സംഘം എസ്‌.ഐയുടെയും ജീപ്പ്‌ ഡ്രൈവറുടെയും കാറുകള്‍ക്കു കേടുപാടു വരുത്തി. 
കതിരൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. നിരവധി രാഷ്‌ട്രീയക്കേസുകളില്‍ പ്രതിയായ സി.പി.എം. പ്രവര്‍ത്തകന്‍ കതിരൂര്‍ വേറ്റുമ്മല്‍ ആണിക്കാംപൊയില്‍ കണ്ണോത്ത്‌ കരുവാന്റെവളപ്പില്‍ ഷബീറിനെ (28) ഞായറാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ പോലീസ്‌ മര്‍ദിച്ചെന്നാരോപിച്ച്‌ ഉപരോധത്തിനെത്തിയതായിരുന്നു സി.പി.എമ്മുകാര്‍. സ്‌റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ട പ്രിന്‍സിപ്പല്‍ എസ്‌.ഐ. ഫയാസിന്റെ മാരുതി സെന്‍ കാറിനും പോലീസ്‌ ജീപ്പ്‌ ഡ്രൈവര്‍ ജിതേഷിന്റെ മാറ്റിസ്‌ കാറിനും നേരെയാണ്‌ അക്രമമുണ്ടായത്‌. രണ്ടു കാറുകളിലും കരിങ്കല്ലുകൊണ്ടു വരയുകയും ഡി.വൈ.എഫ്‌.ഐ. എന്നെഴുതുകയും ചെയ്‌തു. ഉപരോധം സംഘര്‍ഷത്തിലേക്കു കടന്നതോടെ സി.പി.എം. നേതാക്കള്‍ സ്‌ഥലത്തെത്തി പ്രവര്‍ത്തകരെ തിരിച്ചയച്ചു. ഷബീറിനെ പോലീസ്‌ മര്‍ദിച്ചെന്ന പരാതിയെ തുടര്‍ന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ.ഇ. ഗംഗാധരനും സ്‌ഥലത്തെത്തി. പ്രതിയെ തലശേരി അഡീഷണല്‍ ചീഫ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു

======================================================

No comments:

Post a Comment