| വിക്കിലീക്‌സിനെ തകര്‍ക്കാന്‍ ഓപ്പണ്‍ലീക്‌സ് എത്തുന്നു |
| ലണ്ടന്‍: രഹസ്യ രേഖകള്‍ ലോകത്തിനുമുന്നില്‍ പരസ്യമാക്കി അമേരിക്കയെ കിടുകിട വിറപ്പിച്ച ജൂലിയന്‍ അസാന്‍ജിന്റെ വിക്കിലീക്‌സിനെ മലര്‍ത്തിയടിക്കാന്‍ 'ഓപ്പണ്‍ലീക്‌സ്' എത്തുന്നു. അസാന്‍ജിന്റെ അടുത്ത അനുയായിയും വിക്കിലീക്‌സില്‍ രണ്ടാമനുമായിരുന്ന ഡാനിയല്‍ ഡോംഷിറ്റ് ബെര്‍ഗാണ് വെബ്‌സൈറ്റുമായി രംഗത്തെത്തുന്നത്. ഉടന്‍ പ്രസിദ്ധീകരണം തുടങ്ങുമെന്നു പറയുന്ന സൈറ്റില്‍ ഇപ്പോള്‍ ലോഗോ മാത്രമാണുള്ളത്. വിക്കിലീക്‌സ് യഥാര്‍ഥ ലക്ഷ്യത്തില്‍നിന്നു വ്യതിചലിച്ചുവെന്നു ഡാനിയല്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ അസാന്‍ജുമായുള്ള ഭിന്നതയെപ്പറ്റി വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. ചോര്‍ന്നുകിട്ടുന്ന രേഖകള്‍ സ്വയം പ്രസിദ്ധീകരിക്കാതെ അത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ സഹായിക്കുകയാണ് ഓപ്പണ്‍വീക്‌സ് ചെയ്യുക. ജര്‍മന്‍ ഹാക്കര്‍ സംഘമായ ചാവോസ് കമ്പ്യൂട്ടര്‍ ക്ലബില്‍ അംഗമായിരുന്നു ഡാനിയല്‍. ഓപ്പണ്‍ലീക്‌സില്‍ ഇപ്പോള്‍ പത്ത് അംഗങ്ങളാണുള്ളത്. ================================================= |
Wednesday, December 15, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment